ദേ​ശീ​യ​പാ​ത വി​ക​സ​ന അ​വ​ലോ​ക​നയോ​ഗം ചേ​ർ​ന്നു
Saturday, August 24, 2019 9:57 PM IST
തൊ​ടു​പു​ഴ: ഇ​ടു​ക്കി പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ ദേ​ശീ​യ​പാ​ത​ക​ളു​ടെ വി​ക​സ​നം സം​ബ​ന്ധി​ച്ച് ദേ​ശീയ​പാ​ത വി​ഭാ​ഗം എ​ൻ​ജി​നി​യ​ർ​മാ​രു​ടെ യോ​ഗം തൊ​ടു​പു​ഴ പി​ഡ​ബ്ലു​ഡി റ​സ്റ്റ് ഹൗ​സി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു.
എ​ൻ​എ​ച്ച് 183 ൽ ​മു​ണ്ട​ക്ക​യം മു​ത​ൽ കു​മ​ളി വ​രെ​യും എ​ൻ​എ​ച്ച് 185ൽ ​അ​ടി​മാ​ലി മു​ത​ൽ ചെ​ളി​മ​ട വ​രെ​യും എ​ൻ​എ​ച്ച് 85ൽ ​ബോ​ഡി​മെ​ട്ടു മു​ത​ൽ പെ​രു​വം​മൂ​ഴി പാ​ലം വ​രെ​യ​മു​ള്ള ഭാ​ഗ​ങ്ങ​ളി​ലെ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ക​ലു​ങ്കു​ക​ൾ തു​റ​ക്കാ​നും ഓ​ട​ക​ൾ വൃ​ത്തി​യാ​ക്കു​വാ​നും അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ എം​പി നി​ർ​ദേശം ന​ൽ​കി. വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ദേ​ശീ​യ​പാ​ത​യു​ടെ അ​രി​കി​ൽ വ​ള​ർ​ന്ന കാ​ടു​ക​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നും ഈ ​പ്ര​വൃ​ത്തി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. നി​ല​വി​ൽ ദേ​ശീ​യ​പാ​ത​ക​ളി​ൽ ന​ട​ന്നു വ​രു​ന്ന എ​ല്ലാ പ്ര​വ​ർ​ത്തി​ക​ളും വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നും പ്ര​ള​യാ​ന​ന്ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു. ദേ​ശീ​യ പാ​ത​ക​ളു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന വി​വി​ധ ത​ട​സ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. യോ​ഗ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​റു​ടെ ചേ​ംബ​റി​ൽ ഹാ​രി​സ​ണ്‍ മ​ല​യാ​ളം പ്ലാ​ന്‍റേഷ​ൻ മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ൾ, എ​ൻ​എ​ച്ച് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ യോ​ഗം ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന് ദേ​ശീ​യ​പാ​ത 85ൽ ​പൂ​പ്പാ​റ ജം​ഗ്ഷ​നി​ൽ എ​ച്ച്എം​എ​ൽ ക​ന്പ​നി​യു​മാ​യി നി​ല​നി​ൽ​ക്കു​ന്ന ത​ർ​ക്കം പ​രി​ഹ​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​രോ​ട് നി​ർ​ദേശി​ച്ചു.
എം​പി നേ​രി​ട്ട് എ​ച്ച്എം​എ​ൽ മാ​നേ​ജ്മെ​ന്‍റു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.