സ്ഥി​രം കാ​ർ​ഡ​മം ര​ജി​സ്ട്രേ​ഷ​ൻ അ​നു​വ​ദി​ച്ച​ത് സി​പി​ഐ​യു​ടെ ഇ​ട​പെ​ട​ലി​ലെ​ന്ന്
Saturday, August 24, 2019 9:57 PM IST
നെ​ടു​ങ്ക​ണ്ടം: ഏ​ലം ക​ർ​ഷ​ക​ർ​ക്ക് സ്ഥി​രം കാ​ർ​ഡ​മം ര​ജി​സ്ട്രേ​ഷ​ൻ അ​നു​വ​ദി​ച്ച​ത് സി​പി​ഐ​യു​ടെ നി​ര​ന്ത​ര ഇ​ട​പെ​ട​ലു​ക​ളെ തു​ട​ർ​ന്നാ​ണെ​ന്ന് നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​മാ​യി ആ​വ​ശ്യ​മു​ന്ന​യി​ച്ച് കൃ​ഷി​മ​ന്ത്രി വി.​എ​സ.് സു​നി​ൽ​കു​മാ​റി​നെ​യും റ​വ​ന്യു മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​നെ​യും സി​പി​ഐ ഉ​ടു​ന്പ​ൻ​ചോ​ല മ​ണ്ഡ​ലം ക​മ്മി​റ്റി​യും കി​സാ​ൻ സ​ഭ​യും ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടാ​യി​രു​ന്നു. ജി​ല്ല​യി​ലെ ക​ർ​ഷ​ക​രു​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​യി​രു​ന്നു സ്ഥി​രം കാ​ർ​ഡ​മം ര​ജി​സ്ട്രേ​ഷ​ൻ എ​ന്ന​ത്. ക​ർ​ഷ​ക​ർ​ക്ക് പ്ര​യോ​ജ​ന​പ്ര​ദ​മാ​യ രീ​തി​യി​ൽ സ്ഥി​രം സി​ആ​ർ അ​നു​വ​ദി​ച്ച മ​ന്ത്രി​മാ​രാ​യ സു​നി​ൽ​കു​മാ​റി​നെ​യും ച​ന്ദ്ര​ശേ​ഖ​ര​നെ​യും നേ​താ​ക്ക​ൾ അ​ഭി​ന​ന്ദി​ച്ചു. വൈ​ദ്യു​തി മ​ന്ത്രി എം.​എം മ​ണി​യും സ്വാ​ഭാ​വി​ക​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യി​രു​ന്നു. വ​സ്തു​ത​ക​ൾ ഇ​താ​യി​രി​ക്കെ ത​ങ്ങ​ളു​ടെ പ​രി​ശ്ര​മ​ഫ​ല​മാ​യാ​ണ് സ്ഥി​രം സി​ആ​ർ അ​നു​വ​ദി​ച്ച​തെ​ന്നു​ള്ള ചി​ല​രു​ടെ അ​വ​കാ​ശ​വാ​ദം തെ​റ്റാ​ണെ​ന്നും ഇ​നി​യും പ​ല​രും അ​വ​കാ​ശ​വാ​ദ​വു​മാ​യി രം​ഗ​ത്തെ​ത്തു​മെ​ന്നും പി.​കെ. സ​ദാ​ശി​വ​ൻ, ജോ​യി അ​ന്പാ​ട്ട്, എ​സ്. മ​നോ​ജ് എ​ന്നി​വ​ർ പ​റ​ഞ്ഞു.