ഏ​ക​ദി​ന സ​മ്മേ​ള​നം
Saturday, August 24, 2019 9:57 PM IST
ക​ട്ട​പ്പ​ന: ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ഇ​ടു​ക്കി ഭ​ദ്രാ​സ​ന പ്രാ​ർ​ഥ​നാ​യോ​ഗ​ത്തി​ന്‍റെ ഏ​ക​ദി​ന സ​മ്മേ​ള​നം 28-ന് ​രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ മു​ണ്ടി​യെ​രു​മ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ന​ട​ക്കും.
ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ എ​ല്ലാ​വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ കു​ട്ടി​ക​ളെ ആ​ദ​രി​ക്കും.
ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം​ചെ​യ്യും. ഇ​ടു​ക്കി ഭ​ദ്രാ​സ​നാ​ധി​പ​ൻ മാ​ത്യൂ​സ് മാ​ർ തേ​വോ​ദോ​സി​യോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡോ. ​ചെ​റി​യാ​ൻ തോ​മ​സ് ക്ലാ​സെ​ടു​ക്കും.