ക​ല്ലാ​ർ ഗ​വ. സ്കൂ​ളി​നു​നേ​രെ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണം
Saturday, August 24, 2019 9:55 PM IST
നെ​ടു​ങ്ക​ണ്ടം: ക​ല്ലാ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ രാ​ത്രി​യു​ടെ മ​റ​വി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണം. ക്ലാ​സ് റൂ​മി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്തു​ക​ട​ന്ന സം​ഘം ബെ​ഞ്ചും ഡ​സ്കു​ക​ളും അ​ടി​ച്ചൊ​ടി​ക്കു​ക​യും മ​ദ്യ​ക്കു​പ്പി​ക​ൾ പൊ​ട്ടി​ച്ചി​ടു​ക​യും മ​ല​മൂ​ത്ര വി​സ​ർ​ജ​നം ന​ട​ത്തു​ക​യും ചെ​യ്തു.
വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ശ്രീ​കൃ​ഷ്ണ ജ​യ​ന്തി പ്ര​മാ​ണി​ച്ച് സ്കൂ​ൾ അ​വ​ധി​യാ​യി​രു​ന്ന​തി​നാ​ൽ അ​ധ്യാ​പ​ക​രാ​രും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തു മ​ന​സി​ലാ​ക്കി​യ​വ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ക്ലാ​സ് റൂ​മി​ന്‍റെ പു​ട്ട് ത​ക​ർ​ത്ത സം​ഘം കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും അ​ടി​ച്ചൊ​ടി​ച്ചു. സ്കൂ​ളി​നു പി​ൻ​ഭാ​ഗ​ത്ത് നാ​ലു​ലി​റ്റ​റോ​ളം വ​രു​ന്ന ഒ​ഴി​ഞ്ഞ മ​ദ്യ​ക്കു​പ്പി​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
രാ​വി​ലെ സ്കൂ​ളി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളാ​ണ് സം​ഭ​വം അ​ധ്യാ​പ​ക​രെ അ​റി​യി​ച്ച​ത്. അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ക്ലാ​സ് റൂം ​വൃ​ത്തി​യാ​ക്കി​യ​ത്. കു​ട്ടി​ക​ൾ​ക്ക് ഇ​തു​മൂ​ലം ഒ​രു​ദി​വ​സ​ത്തെ പ​ഠ​നം മു​ട​ങ്ങി. കു​റ്റ​ക്കാ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.