നെ​ടു​ങ്ക​ണ്ട​ത്ത് സ​ർ​വീ​സ് ബ​സു​ക​ൾ റൂ​ട്ടു​മാ​റി ഓ​ടു​ന്നു
Saturday, August 24, 2019 9:55 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്നും സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ൾ റൂ​ട്ടു​മാ​റി ഓ​ടു​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ്ഥി​രം യാ​ത്ര​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ടാ​കു​ന്ന​താ​യി പ​രാ​തി. തൂ​ക്കു​പാ​ലം​വ​ഴി നെ​ടു​ങ്ക​ണ്ട​ത്തേ​ക്ക് വ​രു​ന്ന ബ​സു​ക​ൾ ക​ല്ലാ​റി​ലെ​ത്താ​തെ റൂ​ട്ടു​മാ​റി ഓ​ടു​ന്ന​താ​യാ​ണ് പ​രാ​തി. സം​ഭ​വ​ത്തി​ൽ നെ​ടു​ങ്ക​ണ്ട​ത്തെ ഒ​രു വ്യാ​പാ​രി ഉ​ടു​ന്പ​ൻ​ചോ​ല ജോ​യി​ന്‍റ് ആ​ർ​ടി​ഒ​യ്ക്ക് പ​രാ​തി ന​ൽ​കി.
ബ​സു​ക​ൾ ക​ല്ലാ​ർ സ്റ്റോ​പ്പ് ഒ​ഴി​വാ​ക്കി പെ​ർ​മി​റ്റി​ല്ലാ​ത്ത താ​ന്നി​മൂ​ട് - തി​രു​വ​ല്ലാ​പ​ടി വ​ഴി സ​ർ​വീ​സ് ന​ട​ത്തു​ന്ന​താ​ണ് യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്ന​ത്. ഇ​തി​നാ​ൽ ക​ല്ലാ​ർ സ്റ്റോ​പ്പി​ലും ക​ല്ലാ​റി​നു സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ഇ​റ​ങ്ങേ​ണ്ട​വ​ർ താ​ന്നി​മൂ​ട്ടി​ലോ നെ​ടു​ങ്ക​ണ്ട​ത്തോ ഇ​റ​ങ്ങി മ​റ്റു് വാ​ഹ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.
നി​യ​മ​പ​ര​മാ​യി ബ​സു​ക​ൾ ക​ല്ലാ​ർ വ​ഴി​യാ​ണ് സ​ർ​വീ​സ് ന​ട​ത്തേ​ണ്ട​തെ​ങ്കി​ലും ഇ​തു​ണ്ടാ​വാ​ത്ത​തി​നാ​ൽ ബ​സ് ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​രും ത​മ്മി​ലു​ള്ള ത​ർ​ക്ക​വും പ​തി​വാ​ണ്.
ബ​സു​ക​ൾ റൂ​ട്ടു​മാ​റി ഓ​ടു​ന്ന​തു​മൂ​ലം ക​ല്ലാ​ർ, ചേ​ന്പ​ളം, പാ​ന്പാ​ടും​പാ​റ, ക​വു​ന്തി പ്ര​ദേ​ശ​ത്തെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും രോ​ഗി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ടു​ന്ന​ത്. നെ​ടു​ങ്ക​ണ്ട​ത്തേ​ക്ക് വ​രു​ന്ന ബ​സു​ക​ൾ തൂ​ക്കു​പാ​ല​ത്തെ​ത്തു​ന്പോ​ൾ​ത​ന്നെ യാ​ത്ര​ക്കാ​രോ​ട് ക​ല്ലാ​ർ വ​ഴി പോ​കി​ല്ല എ​ന്ന​റി​യി​ച്ചാ​ണ് അ​ന​ധി​കൃ​ത റൂ​ട്ടി​ലൂ​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.
തൂ​ക്കു​പാ​ലം - ക​ല്ലാ​ർ - നെ​ടു​ങ്ക​ണ്ടം റൂ​ട്ടി​നെ അ​പേ​ക്ഷി​ച്ച് ദൂ​ര​ക്കു​റ​വും സ​മ​യ​ലാ​ഭ​വും മു​ന്നി​ൽ​ക​ണ്ടാ​ണ് ബ​സു​ക​ൾ താ​ന്നി​മൂ​ട്ടി​ൽ​നി​ന്നും തി​രി​ഞ്ഞു​പോ​കു​ന്ന​ത്.
താ​ന്നി​മൂ​ട്ടി​ലെ പാ​ല​ത്തി​ന് ഫി​റ്റ്ന​സ് ഇ​ല്ലാ​യെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന അ​ധി​കൃ​ത​ർ​ത​ന്നെ പ​റ​യു​ന്പോ​ഴും നി​യ​മം​തെ​റ്റി​ച്ച് ഇ​തു​വ​ഴി​യോ​ടു​ന്ന ബ​സു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. സം​ഭ​വ​ത്തി​ൽ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.