കൂ​റ്റ​ൻ മ​രം യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണിയാകുന്നു
Saturday, August 24, 2019 9:55 PM IST
അ​ടി​മാ​ലി: ക​ല്ലാ​ർ​കു​ട്ടി - വെ​ള്ള​ത്തൂ​വ​ൽ റോ​ഡി​ൽ സൗ​ത്ത് ശ​ല്യം​പാ​റ​യ്ക്കു സ​മീ​പം പാ​ത​യോ​ര​ത്തെ വ​ലി​യ വൃ​ക്ഷം വാ​ഹ​ന​യാ​ത്രി​ക​ർ​ക്കും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും ഒ​രു​പോ​ലെ ഭീ​ഷ​ണി​യാ​കു​ന്നു. നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളും കാ​ൽ​ന​ട​യാ​ത്രി​ക​രും ക​ട​ന്നു​പോ​കു​ന്ന പാ​ത​യോ​ര​ത്താ​ണ് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി കൂ​റ്റ​ൻ ചോ​ര​ക്കാ​ലി മ​രം പ​ട​ർ​ന്നു​നി​ൽ​ക്കു​ന്ന​ത്.
മ​ര​ത്തി​ന്‍റെ ചു​വ​ട് ദ്ര​വി​ച്ച് അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​യി​ട്ടും മ​രം മു​റി​ച്ചു​മാ​റ്റാ​ൻ ന​ട​പ​ടി​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു. ദ്ര​വി​ച്ചു​നി​ൽ​ക്കു​ന്ന ചോ​ര​ക്കാ​ലി​യു​ടെ മു​ക​ളി​ലേ​ക്ക് ചേ​ല മ​രം​കൂ​ടി പ​ട​ർ​ന്നു​ക​യ​റി​യ​തോ​ടെ ബ​ല​ക്ഷ​യം​വ​ന്ന മ​രം ഏ​തു​നി​മി​ഷ​വും ചു​വ​ടോ​ടെ നി​ലം​പ​തി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ഏ​താ​നും നാ​ൾ​മു​ന്പ് ബ​സ് ക​യ​റാ​ൻ​നി​ന്ന വ​ഴി​യാ​ത്രി​ക​ന്‍റെ ത​ല​യി​ൽ മ​ര​ക്കൊ​ന്പ് ഒ​ടി​ഞ്ഞു​വീ​ണ​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.
അ​പ്ര​തീ​ക്ഷി​ത​മാ​യി മ​രം ക​ട​പു​ഴ​കി​യാ​ൽ വൈ​ദ്യു​തി വ​കു​പ്പി​നും വ​ലി​യ ന​ഷ്ടം സം​ഭ​വി​ക്കും. ട്രാ​ൻ​സ്ഫോ​മ​റ​ട​ക്കം വൈ​ദ്യു​തി ലൈ​നും വൈ​ദ്യു​തി പോ​സ്റ്റു​ക​ളും ത​ക​രും. മ​രം മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്തി​നെ​യും വി​ല്ലേ​ജി​നെ​യും വ​നം​വ​കു​പ്പി​നെ​യും സ​മീ​പി​ച്ചി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.