താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു​മു​ന്നി​ൽ കു​ത്തി​യി​രി​പ്പു സ​മ​രം
Saturday, August 24, 2019 9:55 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​ർ ഒ​പ്പി​ട്ട​ശേ​ഷം മു​ങ്ങു​ന്ന​താ​യി ആ​രോ​പി​ച്ച് ആ​ർ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു​മു​ന്പി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി.
ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ളെ​ത്തു​ന്ന ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന​ലെ ഒ​പി​യി​ൽ ഒ​രു ഡോ​ക്ട​ർ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഡോ​ക്ട​ർ​മാ​ർ ഒ​പ്പി​ട്ട​ശേ​ഷം പ്രൈ​വ​റ്റ് പ്രാ​ക്ടീ​സി​ന് പോ​കു​ന്ന​താ​യാ​ണ് ആ​രോ​പ​ണം. 18 ഡോ​ക്ട​ർ​മാ​രു​ള്ള താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന​ലെ ഒ​പി​യി​ലെ ഒ​രാ​ൾ ഉ​ൾ​പ്പെ​ടെ ഏ​ഴു​പേ​ർ മാ​ത്ര​മാ​ണ് ജോ​ലി​ക്കെ​ത്തി​യ​ത്. ഒ​ന്പ​തു​പേ​ർ അ​വ​ധി​യി​ലാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ഒ​രാ​ൾ പ​നി ബാ​ധി​ത​നാ​യി അ​വ​ധി​യി​ലാ​ണ്.
എ​ന്നാ​ൽ ജോ​ലി​ക്കെ​ത്തി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ഡോ​ക്ട​ർ​മാ​ർ ആ​രും ഒ​പി​യി​ലേ​ക്ക് എ​ത്താ​താ​യ​തോ​ടെ നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ രോ​ഗി​ക​ൾ വ​ല​ഞ്ഞു. സം​ഭ​വ​ത്തെ​തു​ട​ർ​ന്നാ​ണ് ആ​ർ​എ​സ്പി ഉ​ടു​ന്പ​ൻ​ചോ​ല നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി​ക്കു​മു​ന്പി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി​യ​ത്. നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ ച​ർ​ച്ച​യെ​ത്തു​ട​ർ​ന്ന് സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.
ആ​ർ​എ​സ്പി നേ​താ​ക്ക​ളാ​യ എം.​എ​സ്. ഷാ​ജി, നൗ​ഷാ​ദ് ആ​ലും​മൂ​ട്ടി​ൽ, സി.​എം. വി​ൻ​സ​ന്‍റ്, എം.​എ. ന​ജീ​ബ്, ബി​നീ​ഷ് കു​മാ​ർ, അ​ജേ​ഷ് മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.