മ​ഴ​യും വെ​യി​ലും മു​രു​ക​ന് ഒ​രു​പോ​ലെ
Saturday, August 24, 2019 9:55 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: മ​ഴ​യാ​യാ​ലും വെ​യി​ലാ​യാ​ലും മു​രു​ക​നും കു​ടും​ബ​വും ദു​രി​ത​ത്തി​ലാ​ണ്. ഇ​രു​പ​തു​വ​ർ​ഷ​മാ​യി അ​ഞ്ചം​ഗ ദ​ളി​ത് കു​ടും​ബം താ​മ​സി​ക്കു​ന്ന​ത് ഏ​തു​നി​മി​ഷ​വും നി​ലം​പ​തി​ക്കാ​വു​ന്ന വീ​ട്ടി​ൽ. പ​ഞ്ചാ​യ​ത്തി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​ട്ടും പ്ര​യോ​ജ​ന​മു​ണ്ടാ​യി​ട്ടി​ല്ല.
വ​ണ്ടി​പ്പെ​രി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഗ്രാ​ന്പി പൗ​ണ്ട​ർ​മേ​ട്ടി​ലാ​ണ് മു​രു​ക​നും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന വീ​ട്. വീ​ടെ​ന്നു​വി​ളി​ക്കാ​ൻ സാ​ധി​ക്കി​ല്ല. കാ​ര​ണം മ​ഴ​പെ​യ്താ​ൽ മു​റി​ക്കു​ള്ളി​ൽ കു​ട ചൂ​ടേ​ണ്ട അ​വ​സ്ഥ​യാ​ണ് ഈ ​കു​ടും​ബ​ത്തി​ന്.
മു​രു​ക​നും ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളു​മാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​യ മ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പോ​കു​ന്ന​ത് തൊ​ട്ട​ടു​ത്തു​ള്ള തോ​ട്ട​ത്തി​ലാ​ണ്. ഭ​ക്ഷ​ണം പാ​കം​ചെ​യ്യു​ന്ന​തും കി​ട​ക്കു​ന്ന​തും എ​ല്ലാം ഒ​രു​മു​റി​യി​ലാ​ണ്.
സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ൽ വീ​ട് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് യാ​ചി​ച്ച് ഓ​ഫീ​സു​ക​ൾ ക​യ​റി ഇ​റ​ങ്ങാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. പ​ഴ​യ റേ​ഷ​ൻ കാ​ർ​ഡി​ൽ വീ​ട് ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞ​തോ​ടെ പു​തി​യ കാ​ർ​ഡ് വാ​ങ്ങി​യെ​ങ്കി​ലും സ്വ​ന്ത​മാ​യി വീ​ടെ​ന്ന മോ​ഹം ഇ​വ​രു​ടെ സ്വ​പ​ന​ങ്ങ​ളി​ൽ​മാ​ത്രം അ​വ​ശേ​ഷി​ക്കു​ക​യാ​ണ്.