പീ​രു​മേ​ടി​നെ വി​ടാ​തെ കാ​ട്ടാന​ക​ൾ
Saturday, August 24, 2019 9:55 PM IST
പീ​രു​മേ​ട്: വീ​ണ്ടും കാ​ട്ടാ​ന; ഭീ​തി​യി​ൽ ജ​ന​ങ്ങ​ൾ. ര​ണ്ടു​മാ​സ​ത്തി​ല​ധി​ക​മാ​യി പീ​രു​മേ​ട്ടി​ലും അ​ഴു​ത​യാ​ർ തീ​ര​ങ്ങ​ളി​ലും ക​ല്ലാ​ർ പു​തു​വ​ൽ പ്ര​ദേ​ശ​ത്തും കാ​ട്ടാ​ന​ശ​ല്യം തു​ട​രു​ക​യാ​ണ്. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലും കാ​ട്ടാ​ന​യെ​ത്തു​ന്ന​തും കൃ​ഷി​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തും പ​തി​വാ​യി. കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന സാ​മി, സൈ​നു​ദീ​ൻ എ​ന്നി​വ​രു​ടെ കൃ​ഷി​ക​ളാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ന​ശി​പ്പി​ച്ച​ത്. വി​ള​വെ​ടു​പ്പി​നു പാ​ക​മാ​യ ഏ​ല​ക്കാ മു​ഴു​വ​ൻ ച​വി​ട്ടി ന​ശി​പ്പി​ച്ചു. ആ​റേ​ക്ക​റോ​ളം സ്ഥ​ല​ത്തി​ന്‍റെ പ​കു​തി​യി​ല​ധി​ക​വും ന​ശി​പ്പി​ച്ചു. ല​ക്ഷ​ക​ണ​ക്കി​ന് രൂ​പ​യു​ടെ കൃ​ഷി​നാ​ശ​മാ​ണ് സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്.
ആ​ന കൃ​ഷി​യി​ട​ങ്ങ​ളി​ൽ ക​യ​റു​ന്പോ​ൾ വ​ന​പാ​ല​ക​രെ അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി​യു​ണ്ടാ​കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. രാ​ത്രി​യി​ലാ​ണ് കാ​ട്ട​ന​യെ​ത്തു​ന്ന​ത്. ക​ല്ലാ​ർ ഹ​രി​ജ​ൻ കോ​ള​നി​ക്കു സ​മീ​പം ഏ​ക്ക​റു​ക​ണ​ക്കി​ന് ഏ​ല​ത്തോ​ട്ടം ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. പാ​ട്ട​കൊ​ട്ടി​യും പ​ട​ക്കം പൊ​ട്ടി​ച്ചു​മൊ​ക്കെ​യാ​ണ് നാ​ട്ടു​കാ​ർ ആ​ന​യെ തു​ര​ത്തു​ന്ന​ത്. രാ​ത്രി​യി​ൽ മൂ​ട​ൽ മ​ഞ്ഞി​റ​ങ്ങി കാ​ഴ്ച മ​റ​യ്ക്കു​ന്ന​തി​നാ​ൽ രാ​ത്രി​കാ​ല യാ​ത്ര​യും ഇ​വി​ടെ ദു​ഷ്ക​ര​മാ​ണ്.
കാ​ട്ടാ​ന കൃ​ഷി​യി​ട​ങ്ങ​ൾ ന​ശി​പ്പി​ക്കു​ന്ന​ത് ത​ട​യാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി നാ​ട്ടു​കാ​ർ കോ​ട്ട​യം ഡി​എ​ഫ്ഒ​യെ നേ​രി​ൽ​ക​ണ്ടു പ​രാ​തി ന​ൽ​കി. ആ​ന​യെ തി​രി​കെ ഉ​ൾ​ക്കാ​ട്ടി​ലേ​ക്കു മ​ട​ക്കു​ക, സോ​ളാ​ർ വൈ​ദ്യു​ത വേ​ലി സ്ഥാ​പി​ക്കു​ക, പ്ര​ദേ​ശ​ത്ത് വ​ന​പാ​ല​ക​രു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കു​ക, കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​വ​ർ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് നാ​ട്ടു​കാ​ർ രൂ​പീ​ക​രി​ച്ച ജ​ന​കീ​യ സ​മി​തി ഡി​എ​ഫ്ഒ​യെ ക​ണ്ട​ത്.
ക​ണ്‍​വീ​ന​ർ ടോ​ണി തോ​മ​സ്, അ​ഴു​ത ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ആ​ർ. ദി​നേ​ശ​ൻ, എ​ൻ.​കെ. ബി​നു​കു​മാ​ർ, ബി. ​മു​ര​ളി തു​ട​ങ്ങി​യ​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധ​മ​ട​ക്കം സ​മ​ര​മാ​രം​ഭി​ക്കു​മെ​ന്ന് സ​മി​തി നേ​താ​ക്ക​ൾ അ​റി​യി​ച്ചു.