കാ​രു​ണ്യ​ക്ക​ര​ങ്ങ​ൾ നി​വ​ർ​ന്നു; ’അ​ൻ​പോ​ടെ മൂ​ന്നാ​ർ’
Saturday, August 24, 2019 9:55 PM IST
മൂ​ന്നാ​ർ: പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ൽ​പെ​ട്ട​വ​ർ​ക്ക് സ​ഹാ​യ​വു​മാ​യി ’അ​ൻ​പോ​ടെ മൂ​ന്നാ​ർ’ പ​ദ്ധ​തി. വ്യ​ക്തി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ഉ​ദാ​ര​മാ​യി സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ​പ്പോ​ൾ അ​ൻ​പോ​ടെ മൂ​ന്നാ​ർ എ​ന്ന​ത് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യാ​യി വ​ള​ർ​ന്നു. അ​ൻ​പോ​ടെ മൂ​ന്നാ​റി​ന്‍റെ പേ​രി​ൽ സ​മാ​ഹ​രി​ച്ച വ​സ്തു​ക്ക​ൾ വാ​ഹ​ന​ങ്ങ​ളി​ൽ ദു​രി​ത​ബാ​ധി​ത മേ​ഖ​ല​യി​ൽ എ​ത്തി​ക്കും.
മൂ​ന്നാ​ർ ഇ​ന്‍റ​ഗ്ര​ൽ സോ​ഷ്യ​ൽ സ​ർ​വീ​സ് സൈ​സൈ​റ്റി​യി​ലാ​ണ് അ​ൻ​പോ​ടെ മൂ​ന്നാ​റി​ന്‍റെ ഏ​കോ​പ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ഭ​ക്ഷ​ണ​വ​സ്തു​ക്ക​ളും സാ​നി​റ്റേ​ഷ​ൻ വ​സ്തു​ക്ക​ൾ, വ​സ​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള 350 കി​റ്റു​ക​ളാ​ണ് വ​യ​നാ​ട്ടി​ലും മ​റ്റു​പ്ര​ദേ​ശ​ങ്ങ​ളി​ലും എ​ത്തി​ക്കു​ന്ന​ത്. ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ലൂ​ടെ ആ​റു​ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ഇ​തു​വ​രെ സ​മാ​ഹ​രി​ച്ച​ത്. മൂ​ന്നാ​റി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലും പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ലു​മാ​യി എ​ട്ടോ​ളം ക​ള​ക്ഷ​ൻ സെ​ന്‍റ​റു​ക​ളാ​ണ് ഇ​തി​നു​വേ​ണ്ടി ആ​രം​ഭി​ച്ച​ത്. മൂ​ന്നാ​ർ ജ​ന​മൈ​ത്രി പോ​ലി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സേ​ന​യും ഇ​തി​നു​പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ചു.
വേ​ദ​നി​ക്കു​ന്ന ജ​ന​ങ്ങ​ൾ​ക്ക് ത​ണ​ലേ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ തു​ട​ങ്ങി​യ അ​ൻ​പോ​ടെ മൂ​ന്നാ​ർ എ​ന്ന​ത് മൂ​ന്നാ​റി​ന്‍റെ വി​കാ​ര​മാ​യി മാ​റി​യെ​ന്ന് ഇ​തി​നു നേ​തൃ​ത്വം​ന​ൽ​കി​യ ഫാ. ​ഷി​ന്േ‍​റാ വെ​ളി​പ​റ​ന്പി​ൽ പ​റ​ഞ്ഞു.