രാ​ജ​പു​ര​ത്ത് റോ​ഡി​ൽ വി​ള്ള​ൽ; ആ​ശ​ങ്ക​യോ​ടെ താ​ഴ് വാ​രം
Saturday, August 24, 2019 9:55 PM IST
ചെ​റു​തോ​ണി: രാ​ജ​പു​ര​ത്ത് ഇ​രു​മ​ല​ക​ളേ​യും ബ​ന്ധി​പ്പി​ച്ചു​ള്ള റോ​ഡി​ലെ വ​ലി​യ വി​ള്ള​ൽ ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തു​ന്നു. രാ​ജ​പു​ര​ത്തു​നി​ന്നും പെ​രി​യാ​ർ​വാ​ലി- കീ​രി​ത്തോ​ട്- പ​കു​തി​പ്പാ​ല​ത്തെ​ത്തു​ന്ന പാ​ത​യി​ലെ രാ​ജ​പു​രം പ​ള്ളി​ക്കു​ടി സി​റ്റി​യി​ലാ​ണ് വി​ള്ള​ൽ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.
ര​ണ്ടു​മ​ല​ക​ൾ ബ​ന്ധി​പ്പി​ക്കാ​നാ​യി ഇ​രു​വ​ശ​വും കെ​ട്ടി​യു​യ​ർ​ത്തി​യാ​ണ് റോ​ഡ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. 50 മീ​റ്റ​റി​ല​ധി​കം നീ​ള​മു​ള്ള ക​രി​ങ്ക​ൽ​കെ​ട്ടി​ൽ 40 മീ​റ്റ​റോ​ളം റോ​ഡ് ഇ​ടി​ഞ്ഞു​താ​ഴ്ന്നി​രു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം ഓ​ഗ​സ്റ്റ് ഒ​ൻ​പ​തി​ന് രാ​ജ​പു​ര​ത്ത് മൂ​ന്നു​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത് ഈ ​റോ​ഡി​ന്‍റെ അ​ടി​വ​ശ​ത്താ​യി​രു​ന്നു.
ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്നാ​ണ് റോ​ഡി​ൽ വി​ള്ള​ൽ രൂ​പ​പ്പെ​ട്ട​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. റോ​ഡ് ഇ​ടി​ഞ്ഞു​താ​ഴ്ന്ന​പ്പോ​ൾ പാ​റ​പ്പൊ​ടി​യി​ട്ട് നി​ക​ത്തു​ക​യാ​യി​രു​ന്നു.
റോ​ഡ് ര​ണ്ടു​വ​ശ​ത്തേ​ക്കും വീ​ണ്ടു​കീ​റാ​വു​ന്ന നി​ല​യി​ലാ​ണ്. ഇ​രു​വ​ശ​ങ്ങ​ളും ജ​ന​വാ​സ​മേ​ഖ​ല​യു​മാ​ണ്. റോ​ഡ് ഇ​ടി​ഞ്ഞാ​ൽ വ​ൻ​ദു​ര​ന്ത​ത്തി​നു കാ​ര​ണ​മാ​കും. മു​രി​ക്കാ​ശേ​രി -രാ​ജ​പു​രം റോ​ഡ് കാ​ൽ​ന​ട​യാ​ത്ര​ക്കു​പോ​ലും പ​റ്റാ​ത്ത​വി​ധം ത​ക​ർ​ന്നി​രി​ക്കു​ന്ന​തി​നാ​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ പ​ള്ളി​ക്കു​ടി​സി​റ്റി വ​ഴി​യാ​ണ് പോ​കു​ന്ന​ത്.
മു​രി​ക്കാ​ശേ​രി, രാ​ജ​പു​രം നി​വാ​സി​ക​ൾ​ക്ക് എ​റ​ണാ​കു​ളം റോ​ഡി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള എ​ളു​പ്പ​മാ​ർ​ഗം​കൂ​ടി​യാ​ണി​ത്. അ​ടി​യ​ന്ത​ര​മാ​യി റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ബ​ല​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.