കെഎ​സ്എ​സ്പി​യു ബ്ലോ​ക്ക് സ​മ്മേ​ള​നംനടത്തി
Saturday, August 24, 2019 9:54 PM IST
തൊ​ടു​പു​ഴ: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ തൊ​ടു​പു​ഴ ബ്ലോ​ക്ക് സ​മ്മേ​ള​നം ന​ട​ത്തി. എ​ൻ.​കെ. പീ​താം​ബ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​റി​യ​ക് തോ​മ​സ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.
വി.​എ​സ്. ബാ​ല​കൃ​ഷ്ണ​പു​ള്ള, ജോ​സ​ഫ് മൂ​ല​ശേ​രി, എം.​ജെ. മേ​രി, സി.​എ​സ്. ശ​ശീ​ന്ദ്ര​ൻ, കെ.​വി. മാ​ത്യു, പി.​വി. ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഷ​ട്ടി​ൽ ടൂ​ർ​ണ​മെ​ന്‍റ്

മ​ണ​ക്കാ​ട്: വൈ​എം​സി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ 15 വ​രെ പു​തു​പ്പരി​യാ​രം വൈ​എം​സി​എ ഹാ​ളി​ൽ ഷ​ട്ടി​ൽ ഡ​ബി​ൾ​സ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കും. മ​ത്സ​ര​ത്തി​ൽ ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന ടീ​മി​ന് യ​ഥാ​ക്ര​മം 3001,2001, 1001 രൂ​പ വീ​തം കാ​ഷ് അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്യും. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​വാ​സി​ക​ൾ ഇന്ന് ​ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍: 9447 311 842, 9447 21 3882.