ഉ​പ്പു​ത​റ പ​ള്ളി​യി​ൽ എ​ട്ടു​നോ​ന്പാ​ച​ര​ണം: ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Saturday, August 24, 2019 9:54 PM IST
ഉ​പ്പു​ത​റ: മ​ല​നാ​ടി​ന്‍റെ മാ​തൃ​ദേ​വാ​ല​യ​വും മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​വു​മാ​യ ഉ​പ്പു​ത​റ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ എ​ട്ടു​നോ​ന്പാ​ച​ര​ണ​ത്തി​നും മ​രി​യ​ൻ തീ​ർ​ഥാ​ട​ന​ത്തി​നു​മു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി വി​കാ​രി ഫാ. ​ആ​ന്‍റ​ണി മ​ണി​യ​ങ്ങാ​ട്ട്, കൈ​ക്കാ​ര​ൻ ലാ​ൽ ഏ​ബ്ര​ഹാം ക​ടു​കു​മ്മാ​ക്ക​ൽ, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ സ​ജി​ൻ സ്ക​റി​യ ചെ​രി​പു​റം എ​ന്നി​വ​ർ അ​റി​യി​ച്ചു.
എ​ട്ടു​നോ​ന്പാ​ച​ര​ണ​ത്തി​നു തു​ട​ക്കം​കു​റി​ച്ച് 31-ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന. പൊ​ടി​മ​റ്റം മേ​രി​മാ​ത മൈ​ന​ർ സെ​മി​നാ​രി റെ​ക്ട​ർ റ​വ. ഡോ. ​ജോ​ണ്‍ പ​ന​ച്ചി​ക്ക​ൽ സ​ഹ​കാ​ർ​മി​ക​നാ​യി​രി​ക്കും.
തു​ട​ർ​ന്ന് ഫൊ​റോ​ന​പ​ള്ളി ന​വ​തി സ്മാ​ര​ക​മാ​യി നി​ർ​മി​ച്ച പാ​രീ​ഷ് ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ നി​ർ​വ​ഹി​ക്കും.
സെ​പ്റ്റം​ബ​ർ ഒ​ന്നു​മു​ത​ൽ എ​ട്ടു​വ​രെ ദി​വ​സ​വും രാ​വി​ലെ 6.45-നും ​പ​ത്തി​നും വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം 4.30-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, ആ​ഘോ​ഷ​മാ​യ ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം.
മ​രി​യ​ൻ തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ലെ ക​ട്ട​പ്പ​ന, കു​മ​ളി, അ​ണ​ക്ക​ര, ഉ​പ്പു​ത​റ ഫൊ​റോ​ന​ക​ളി​ലെ മി​ഷ​ൻ​ലീ​ഗ് അം​ഗ​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന മ​രി​യ​ൻ റാ​ലി ഏ​ഴി​നു ന​ട​ക്കും. ഹൈ​റേ​ഞ്ചി​ൽ ആ​ദ്യ​മാ​യി വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്ക​പ്പെ​ട്ട സ്ഥ​ല​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന വി​ശു​ദ്ധ യൂ​ദാ ത​ദേ​വൂ​സ് പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ​നി​ന്നും ആ​യി​ര​ക്ക​ണ​ക്കി​നു തീ​ർ​ഥാ​ട​ക​ർ പ​ങ്കെ​ടു​ക്കു​ന്ന ജ​പ​മാ​ല റാ​ലി ഏ​ഴി​ന് രാ​വി​ലെ 9.40-ന് ​ആ​രം​ഭി​ക്കും.
മ​റ്റു ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും പ്രാ​ർ​ഥ​നാ ഗ്രൂ​പ്പു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലും ജാ​തി​മ​ത വ്യ​ത്യാ​സ​മി​ല്ലാ​തെ​യും മ​രി​യ​ൻ ഭ​ക്ത​ർ പ​ള്ളി​യി​ലെ​ത്തും.
ദി​വ​സ​വും ഉ​ച്ച​യ്ക്ക് 12.30 മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണ​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. സ​ന്തോ​ഷ് മാ​ത്യു കോ​ട്ടി​രി​ക്ക​ൽ ജ​ന​റ​ൽ ക​ണ്‍​വീ​ന​റാ​യു​ള്ള ക​മ്മി​റ്റി ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം​ന​ൽ​കും.