ക​വ​ള​പ്പാ​റ​യി​ൽ സാ​ന്ത്വ​ന സ്പ​ർ​ശ​മാ​യി തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജ്
Saturday, August 24, 2019 9:54 PM IST
തൊ​ടു​പു​ഴ: ക​വ​ള​പ്പാ​റ ഉ​രു​ൾ​പൊ​ട്ട​ലിൽ നാ​ശം വി​ത​ച്ച പോ​ത്തു​ക​ൽ ഗ്രാ​മ​വാ​സി​ക​ൾ​ക്ക് ആ​ശ്വ​സ​മാ​യി തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജ്. കോ​ളേ​ജി​ലെ എ​ൻ​സി​സി, എ​ൻ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ക​ള​ക്ഷ​ൻ സെ​ന്‍റ​ർ വ​ഴി ഏഴ് ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന വ​സ്തു​ക്ക​ളാ​ണ് ശേ​ഖ​രി​ച്ച​ത്.
ല​ഭി​ച്ച വ​സ്ത്ര​ശേ​ഖ​രം വ​യ​നാ​ട് മേ​ഖ​ല​യി​ലേ​യ്ക്ക് എ​ത്തി​ച്ചു. കു​ടി​വെ​ള്ള മ​ട​ക്ക​മു​ള്ള ആ​വ​ശ്യ വ​സ്തു​ക്ക​ളു​ടെ ശേ​ഖ​രം കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​തോം​സ​ണ്‍ ജോ​സ​ഫി​ൽ നി​ന്നും തൊ​ടു​പു​ഴ ത​ഹ​സി​ദാ​ർ ജോ​സു​കു​ട്ടി സ്വീ​ക​രി​ച്ചു.
ര​ണ്ട് ലോ​ഡ് സാ​ധ​ന​ങ്ങ​ളു​മാ​യി ക​വ​ള​പ്പാ​റ​യ്ക്ക് തി​രി​ച്ച സം​ഘ​ത്തെ കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​മാ​നു​വ​ൽ പി​ച്ച​ള​ക്കാ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യാ​ക്കി. കോ​ള​ജ് ബ​ർ​സാ​ർ ഫാ. ​പോ​ൾ കാ​ര​ക്കൊ​ന്പി​ൽ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രം ഓ​ഫീ​സ​ർ പ്ര​ഫ. ജി​തി​ൻ ജോ​യി എ​ൻ​സി​സി സീ​നി​യ​ർ അ​ണ്ട​ർ ഓ​ഫീ​സ​ർ സാ​ന്ദ്ര സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​വ​ള​പ്പാ​റ​യ്ക്ക് തി​രി​ച്ച 12 അം​ഗ സം​ഘ​ത്തെ എ​ൻ​സി​സി ഓ​ഫീ​സ​ർ ല​ഫ്. പ്ര​ജീ​ഷ് സി. ​മാ​ത്യു ന​യി​ച്ചു. എ​ൻ​എ​സ്എ​സ് വേ​ളി​ന്‍റി​യ​ർ സെ​ക്ര​ട്ട​റി അ​രു​ണ്‍ ടോ​മി, അ​ന​ന്ദു എ​സ്. കു​റ്റി​ച്ചി​റ, എ​ൻ​സി​സി അം​ഗ​ങ്ങ​ളാ​യ അ​ക്ഷ​യ് കു​റു​മാ​ത്ത്, ആ​ഷി​ക് നി​സാ​ർ, ആ​ൽ​ബി​ൻ ഷി​ബു, സി​റി​യ​ക് വി​ക്ട​ർ, അ​രോ​മ​ൽ അ​നി​ൽ, ആ​ന്േ‍​റാ ഷാ​ജി, ആ​ദ​ർ​ശ് ജി​ജി, ആ​ൽ​ബി​ൻ ദാ​സ്, ബി​നു ഡോ​മി​നി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​ത്തെ പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്ത് പൗ​രാ​വ​ലി സ്വീ​ക​രി​ച്ചു.
പൊ​തു പ്ര​വ​ർ​ത്ത​ക​നാ​യ വി.​എ​സ് ജോ​യി, കേ​ര​ള ആ​ദി​വാ​സി കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ല​ക്ഷ്മി ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ള​യ​കാ​ല​ത്ത് സൈ​ന്യം ഹെ​ലി​കോ​പ്ട​റി​ൽ ഭ​ക്ഷ​ണ​മെ​ത്തി​ച്ച വാ​ണി​യാ​ന്പു​ഴ, ഇ​രു​ട്ടു​കു​ത്തി പ്ര​ദേ​ശ​ത്ത് ച​ങ്ങാ​ട​ത്തി​ൽ ആ​വ​ശ്യ വ​സ്തു​ക്ക​ൾ എ​ത്തി​ച്ചു. തു​ട​ർ​ന്ന് ഉ​രു​ൾ​പെ​ട്ട​ലി​നെ തു​ട​ർ​ന്ന് ഒ​റ്റ​പ്പെ​ട്ട ത​ണ്ട​ൻ​ക​ല്ല്, കു​ന്പ​ള​പാ​റ, ത​രി​പ്പ​പെ​ട്ടി, ഏ​ട്ട​പ്പാ​റ, നാ​ര​ങ്ങാ​പൊ​യ്ൽ എ​ന്നീ കോ​ള​നി​ക​ൾ സ​ന്ദ​ർ​ശി​ച്ച് സം​ഘം ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്തു.
ചാ​ലി​യാ​ർ പു​ഴ​യു​ടെ പോ​ഷ​ക ന​ദി​യാ​യ നീ​ർ​പു​ഴ ക​ര​ക​വി​ഞ്ഞ് ഒ​ഴു​കി​യ​തിനെ തു​ട​ർ​ന്ന് ദു​രി​ത​ത്തി​ലാ​യ മു​ണ്ട​രി അ​പ്പ​ൻ കാ​പ്പ് ആ​ദി​വാ​സി കോ​ള​നി​യി​ൽ ന​ട​ന്ന സാ​മ​ഗ്രി വി​ത​ര​ണം മു​ൻ എം. ​പി വ​ക്ക​ച്ച​ൻ മ​റ്റ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് ഇ​ട​വ​ണ്ണ പ​ഞ്ചാ​യ​ത്തി​ലെ ദു​രി​ത ബാ​ധി​ത​ർ​ക്ക് ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ കൈ​മാ​റി വി​ജ​യ​ക​ര​മാ​യി ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി​യ സം​ഘ​ത്തെ കോ​ത​മം​ഗ​ലം ഹ​യ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി റ​വ.​ഡോ. ജോ​ർ​ജ് താ​ന​ത്തു പ​റ​ന്പി​ൽ, എ​ൻ​സി​സി കോ​ട്ട​യം ഗ്രൂ​പ്പ് ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ എ​ൻ.​വി. സു​നി​ൽ കു​മാ​ർ, 18 കേ​ര​ള ക​മാ​ൻ​ഡിം​ഗ് കേ​ണ​ൽ ഓ​ഫീ​സ​ർ കി​രി​ത് നാ​യ​ർ, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ല​ഫ്. കേ​ണ​ൽ എ.​പി.ര​ഞ്ജി​ത്ത് എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.