ലോ​റി ത​ട്ടി കു​ട​യ​ത്തൂ​ർ പാ​ല​ത്തി​ന്‍റെ ഹൈ​റ്റ് ബീം ​ത​ക​ർ​ന്നു
Saturday, August 24, 2019 9:54 PM IST
കു​ട​യ​ത്തൂ​ർ: വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കാ​തി​രി​ക്കാ​ൻ കു​ട​യ​ത്തൂ​ർ പാ​ല​ത്തി​ന്‍റെ ക​വാ​ട​ത്തി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ഹൈ​റ്റ് ബീം ​ടി​പ്പ​ർ ലോ​റി ത​ട്ടി ത​ക​ർ​ന്നു. പാ​ല​ത്തി​ന്‍റെ വീ​തി​ക്കു​റ​വും ബ​ല​ക്ഷ​യ​വും കാ​ര​ണം ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കാ​തി​രി​ക്കാ​നാ​ണ് ക​വാ​ട​ത്തി​ൽ കോ​ണ്‍​ക്രീ​റ്റ് ബീം ​സ്ഥാ​പി​ച്ചി​രു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ നി​ർ​മാ​ണ ക​ന്പ​നി​യു​ടെ ലോ​റി​യാ​ണ് കോ​ണ്‍​ക്രീ​റ്റ് ബീ​മി​ൽ ത​ട്ടി​യ​ത്. ഇ​തോ​ടെ പാ​ലം വ​ഴി​യു​ള്ള ഗ​താ​ഗ​ത​വും നി​ല​ച്ചു. കു​ട​യ​ത്തൂ​രി​ൽ നി​ന്നും കൈ​പ്പ, ആ​ന​ക്ക​യം ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട​വ​ർ മ​റ്റ് വ​ഴി​ക​ളി​ലൂ​ടെ​യാ​ണ് സ​ഞ്ച​രി​ച്ച​ത്.​ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ലോ​റി മാ​റ്റി. പി​ന്നീ​ട് കോ​ണ്‍​ക്രീ​റ്റ് ബീം ​മു​റി​ച്ച് മാ​റ്റി​യ​തി​നു ശേ​ഷ​മാ​ണ് ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ച്ച​ത്.