ന​ഗ​ര​ത്തി​ൽ ച​തി​ക്കു​ഴി​യാ​യി സ്ലാ​ബ്; ഇവിടെ അപകടം പതിവാകുന്നു
Saturday, August 24, 2019 9:54 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ൽ ത​ക​ർ​ന്നു കി​ട​ക്കു​ന്ന സ്ലാ​ബ് അ​പ​ക​ട ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു. മാ​ർ​ക്ക​റ്റ് റോ​ഡി​ൽ കാ​ഞ്ഞി​ര​മ​റ്റം ജം​ഗ്ഷ​നി​ലാ​ണ് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യു​യ​ർ​ത്തി സ്ലാ​ബ് ത​ക​ർ​ന്നി​രി​ക്കു​ന്ന​ത്.

വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ വാ​ൽ​വ് സ്ഥാ​പി​ക്കു​ന്ന​തി​നാ​ണ് ഇ​വി​ടെ റോ​ഡി​നി​രു​വ​ശ​വും കു​ഴി​യെ​ടു​ത്ത് സ്ലാ​ബി​ട്ടി​രി​ക്കു​ന്ന​ത്.

ഈ ​സ്ലാ​ബു​ക​ളാ​ണ് ത​ക​ർ​ന്ന​ത്. ഒ​രു സ്ലാ​ബ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ടാ​ങ്കി​ൽ നി​ന്നും വെ​ള്ളം പു​റ​ത്തേ​ക്കു വ​രു​ന്ന പൈ​പ്പു​ക​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന വാ​ൽ​വു​ക​ൾ തു​റ​ക്കു​ന്ന​തി​നും മ​റ്റു​മാ​ണ് ഇ​വി​ടെ കു​ഴി​യെ​ടു​ത്ത് സ്ലാ​ബി​ട്ടി​രി​ക്കു​ന്ന​ത്. ഈ ​സ്ലാ​ബു​ക​ൾ ത​ക​ർ​ന്ന​തോ​ടെ രാ​ത്രി​യി​ലും മ​റ്റും അ​പ​ക​ടം സം​ഭ​വി​ക്കാ​വു​ന്ന നി​ല​യി​ലാ​ണ്.

സ​മീ​പ​ത്തെ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ൾ ഇ​തു വ​ഴി സ​ഞ്ച​രി​ക്കു​ന്നു​ണ്ട്.

വാ​ട്ട​ർ ടാ​ങ്കു​ക​ൾ ക​ഴു​കി വൃ​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വെ​ള്ളം തു​റ​ന്നു വി​ടു​ന്ന​തി​നാ​ൽ പ​ല​പ്പോ​ഴും ഇ​വി​ടെ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കാ​റു​ണ്ട്. വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കു​ന്പോ​ൾ വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ കു​ഴി​യി​ൽ വീ​ഴാ​റു​ണ്ടെ​ന്ന് നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും പ​റ​യു​ന്നു.

വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​രോ​ട് സ്ലാ​ബു​ക​ൾ പു​നഃ​സ്ഥാ​പി​ക്കു​ന്ന കാ​ര്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ന​ട​പ​ടി ഇ​ല്ലെ​ന്നും വ്യാ​പാ​രി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.