പെ​രി​യ​വ​ര പാ​ലം ക​യ​ർ വ​സ്ത്രം പൊ​തി​ഞ്ഞു സം​ര​ക്ഷി​ക്കും
Saturday, August 24, 2019 9:54 PM IST
മൂ​ന്നാ​ർ: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ഒ​രു​വ​ർ​ഷ​ത്തി​നി​ടെ മൂ​ന്നു​ത​വ​ണ ത​ക​ർ​ന്ന പെ​രി​യ​വ​ര​യി​ൽ ഇ​ത്ത​വ​ണ പ​രീ​ക്ഷി​ക്കു​ന്ന​ത് ജ​ർ​മ​ൻ സാ​ങ്കേ​തി​ക വി​ദ്യ. യൂ​റോ​പ്പി​ൽ മ​ണ്ണൊ​ലി​പ്പ് ഭീ​ഷ​ണി നേ​രി​ടു​ന്ന മേ​ഖ​ല​ക​ളി​ൽ പ​രീ​ക്ഷി​ച്ചു വി​ജ​യി​ച്ച ജ​ർ​മ​ൻ സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് പെ​രി​യ​വ​ര​യി​ൽ പ​രീ​ക്ഷി​ക്കു​ന്ന​ത്. ക​യ​ർ ഭൂ​വ​സ്ത്രം എ​ന്ന​പേ​രി​ൽ ക​യ​ർ ഫെ​ഡാ​ണ് ഇ​തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.
പു​ഴ​യു​ടെ കു​റു​കെ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഭീ​മ​ൻ കോ​ണ്‍​ക്രീ​റ്റ് പൈ​പ്പു​ക​ളി​ൽ മു​ക​ളി​ൽ മ​ണ്ണും മെ​റ്റ​ലു​ക​ളും നി​ര​ത്തി അ​വ​യെ ക​യ​ർ മാ​റ്റു​കൊ​ണ്ട് പു​ത​ച്ചു സം​ര​ക്ഷി​ച്ച് അ​തി​നു​മു​ക​ളി​ൽ ക​രി​ങ്ക​ല്ലു പാ​കി​യാ​ണ് പാ​ലം നി​ർ​മി​ക്കു​ന്ന​ത്.

ശ​ക്ത​മാ​യ മ​ഴ​യ​ത്ത് കു​ത്തൊ​ഴു​ക്കി​ൽ മ​ണ്ണും ക​ല്ലു​ക​ളും ഒ​ലി​ച്ചു​പോ​കാ​തെ നി​ല​നി​ർ​ത്തു​വാ​ൻ ഈ ​വി​ദ്യ​ക്കു ക​ഴി​യു​മെ​ന്ന് ക​യ​ർ​ഫെ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.

മ​ണ്ണി​നെ ത​ട​ഞ്ഞു​നി​ർ​ത്താ​നും സം​ര​ക്ഷി​ക്കാ​നും ചെ​ക്ക് ഡാം ​പോ​ലെ ക​യ​ർ ജി​യോ ടെ​ക്സ​റ്റൈ​ൽ​സ് പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്നും ഇ​വ​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി കേ​ര​ള​ത്തി​ൽ ഈ ​വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​വ​രു​ന്നു​ണ്ട്. 40 സെ​ന്‍റിമീ​റ്റ​ർ പൊ​ക്ക​ത്തി​ൽ ക​രി​ങ്ക​ല്ലും മ​ണ്ണും ഉ​പ​യോ​ഗി​ച്ച് പാ​യ്ക്കു​ചെ​യ്ത് ഉ​റ​പ്പി​ക്കു​ന്ന രീ​തി​യാ​ണ് ഇ​ത്ത​രം വി​ദ്യ​യി​ലൂ​ടെ അ​വ​ലം​ബി​ക്ക​പ്പെ​ടു​ന്ന​ത്. ക​യ​ർ​മാ​റ്റി​നു​ള്ളി​ലെ മ​ണ്ണും മെ​റ്റ​ലു​ക​ളും ഉ​റ​ച്ച് പ്ര​ത​ലം പാ​റ​ക​ണ​ക്കെ ഉ​റ​യ്ക്കു​ക​യും ഏ​റെ​നാ​ൾ ഈ​ടു​നി​ൽ​ക്കു​ക​യും ചെ​യ്യും.

ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യാ​ണ് ഈ ​വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​ത്. പ​ണി പൂ​ർ​ത്തി​യാ​യാ​ൽ പാ​ല​ത്തി​ലൂ​ടെ 25 ട​ണ്‍ ഭാ​രം​വ​രെ ക​യ​റ്റി​വി​ടാ​നാ​വും. ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ണി പൂ​ർ​ത്തി​യാ​ക്കി പാ​ലം തു​റ​ക്കാ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ങ്ങ​ളാ​യി പാ​ല​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.