ഭൂ​മി വി​ണ്ടു​കീ​റ​ൽ: ജ​ന​പ്ര​തി​നി​ധി​ക​ളും ജി​ല്ലാ​ഭ​ര​ണ​കൂ​ട​വും വി​കാ​സ് ന​ഗ​റി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി
Friday, August 23, 2019 10:38 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: വ​ണ്ടി​പ്പെ​രി​യാ​ർ വി​കാ​സ് ന​ഗ​റി​ലെ മ​ല​മു​ക​ളി​ലെ ഭൂ​മി വി​ണ്ടു​കീ​റി​യ സ്ഥ​ലം ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ, ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു. ഇ​വി​ടു​ത്തെ താ​മ​സ​ക്കാ​ർ​ക്ക് അ​ടി​യ​ന്ത​ര​മാ​യി ആ​വ​ശ്യ​മാ​യ സു​ര​ക്ഷ ഒ​രു​ക്കു​മെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ളും ജി​ല്ലാ​ഭ​ര​ണ​കൂ​ട​വും അ​റി​യി​ച്ചു.

വി​കാ​സ് ന​ഗ​റി​നു മു​ക​ളി​ലാ​യു​ള്ള തോ​ട്ടം​ഭൂ​മി​യി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി​യു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ സം​സ്ഥാ​ന​ത​ല​ത്തി​ൽ ജി​യോ​ള​ജി​ക്ക​ൽ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​ഘം രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് എം​പി പ​റ​ഞ്ഞു. ദു​ര​ന്ത​ത്തി​നു സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ൽ ഇ​വി​ടു​ത്തെ 30-ൽ​പ​രം കു​ടും​ബ​ങ്ങ​ളെ മാ​റ്റി പാ​ർ​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഇ​തി​നു ജ​ന​ങ്ങ​ളു​ടെ മു​ഴു​വ​ൻ പി​ന്തു​ണ​യും ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി റോ​ഡ് ഉ​യ​ർ​ത്തി ന​വീ​ക​രി​ച്ച കൊ​ട്ടാ​ര​ക്ക​ര -ദി​ണ്ടി​ഗ​ൽ ദേ​ശീ​യ​പാ​ത​യി​ലെ നെ​ല്ലി​മ​ല മു​ത​ൽ ടൗ​ണ്‍ വ​രെ​യു​ള്ള ഭാ​ഗ​ത്ത് ക​ന​ത്ത​മ​ഴ​യി​ൽ വെ​ള്ളം​ക​യ​റി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ക​ള​ക്ട​ർ നേ​ര​ത്തെ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത, ജ​ല​സേ​ച​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പെ​രി​യാ​ർ -ചോ​റ്റു​പാ​റ കൈ​ത്തോ​ടി​ന്‍റെ നെ​ല്ലി​മ​ല മു​ത​ൽ വ​ണ്ടി​പ്പെ​രി​യാ​ർ​വ​രെ വീ​തി കൂ​ട്ടാ​നോ ആ​ഴം വ​ർ​ധി​പ്പി​ക്കാ​നോ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി. ഇ​തോ​ടൊ​പ്പം റോ​ഡ് വ​ശ​ത്ത് താ​മ​സി​ക്കു​ന്ന ആ​ളു​ക​ൾ​ക്ക് വീ​ടും സ്ഥ​ല​വും ന​ൽ​കി പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ടു​ത്ത​ദി​വ​സം​ത​ന്നെ ജി​യോ​ള​ജി​ക്ക​ൽ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത് സ​ന്ദ​ർ​ശ​നം ന​ട​ത്തും. താ​ലൂ​ക്കി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​തി​ഭാ​സം ഉ​ണ്ടാ​യി​ട്ടു​ള്ള റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ എ​ല്ലാ സു​ര​ക്ഷ​യും ഒ​രു​ക്കു​മെ​ന്നും ക​ള​ക്ട​ർ ഉ​റ​പ്പു​ന​ൽ​കി.

അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ അ​തു​ൽ നാ​ഥ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി​ജ​യ​കു​മാ​രി ഉ​ദ​യ​സൂ​ര്യ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ലീ​സ് സ​ണ്ണി, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.