ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭൗ​മ പ​രി​ശോ​ധ​ന ന​ട​ത്തി
Friday, August 23, 2019 10:38 PM IST
മൂ​ല​മ​റ്റം: മ​ഴ​ക്കെ​ടു​തി​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ, ഉ​രു​ൾ​പൊ​ട്ട​ൽ തു​ട​ങ്ങി​യ​വ സം​ഭ​വി​ച്ച മേ​ഖ​ല​ക​ളി​ൽ ഭൗ​മ​ശാ​സ്ത്ര​സം​ഘം പ​രി​ശോ​ധ​ക​ൾ ന​ട​ത്തി. ര​ണ്ടു പേ​ര​ട​ങ്ങു​ന്ന അ​ഞ്ചം​ഗ സം​ഘ​മാ​ണ് ജി​ല്ല​യു​ടെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​ത്.

മ​ണ്ണി​ന്‍റെ ഘ​ട​ന, ഭൂ​പ്ര​കൃ​തി​യു​ടെ ചെ​രി​വ്, മേ​ഖ​ല​യി​ലെ ജ​ല​സാ​ന്നി​ധ്യം, പാ​റ​ക​ളു​ടെ പ്ര​ത്യേ​ക​ത​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് സം​ഘം പ​രി​ശോ​ധി​ച്ച​ത്. ക​ന​ത്ത മ​ഴ​യി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ വെ​ള്ളി​യാ​മ​റ്റം, അ​റ​ക്കു​ളം, കു​ട​യ​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​സി​സ്റ്റ​ന്‍റ് ജി​യോ​ള​ജി​സ്റ്റാ​യ മെ​റി​ൻ മ​രി​യ ജോ​യ്, സോ​യി​ൽ ക​ണ്‍​സ​ർ​വേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ മ​നു വി.​ത​ന്പി, റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി.

മൂ​ല​മ​റ്റം ആ​ശ്ര​മം ഭാ​ഗ​ത്തും കാ​ഞ്ഞാ​ർ മു​തി​യാ​മ​ല​യി​ലും കു​ള​മാ​വ് കോ​ഴി​പ്പ​ള്ളി​യി​ലും മ​ണ്ണി​ടി​ഞ്ഞ് റോ​ഡ് ത​ക​ർ​ന്നി​രു​ന്നു. ഈ ​പ്ര​ദേ​ശ​ങ്ങ​ൾ സം​ഘം സ​ന്ദ​ർ​ശി​ച്ചു. ഒ​രാ​ഴ്ച​കൊ​ണ്ട് ജി​ല്ല​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ മ​ണ്ണി​ടി​ച്ചി​ലി​നും ഉ​രു​ൾ​പൊ​ട്ട​ലി​നും സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും.