സ​ഭാ​വി​രു​ദ്ധ അ​ജ​ൻഡക​ൾ വി​ല​പ്പോ​വി​ല്ല: പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ
Friday, August 23, 2019 10:33 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: എ​ഫ്സി​സി സ​ന്യാ​സ​സ​ഭാം​ഗ​മാ​യി​രു​ന്ന ക​ന്യാ​സ്ത്രീയെ സ​ഭാ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ൽ പു​റ​ത്താ​ക്കി​യി​രി​ക്കു​ന്പോ​ൾ നി​ര​ന്ത​ര​മാ​യി അ​വ​ർ ന​ട​ത്തു​ന്ന ആ​ക്ഷേ​പ​ങ്ങ​ളെ വി​ശ്വാ​സി​സ​മൂ​ഹം പു​ച്ഛി​ച്ചു​ത​ള്ളു​മെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ.

എ​ഫ്സി​സി സ​ന്യാ​സ​സ​ഭ​യു​ടെ നി​യ​മ​ങ്ങ​ൾ​ക്കും സ​ഭാ​ധി​കാ​രി​ക​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്കും വി​ധേ​യ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ക്കു​വാ​ൻ ക​ട​മ​യും ബാ​ധ്യ​ത​യു​മു​ള്ള സ​ന്യാ​സി​നി പൊ​തു​സ​മൂ​ഹ​ത്തി​നു മു​ന്പാ​കെ സ​ഭ​യെ​യും സ​ഭാ​സം​വി​ധാ​ന​ങ്ങ​ളെ​യും വ​ള​രെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ച​പ്പോ​ൾ സ​ഭാ​ധി​കാ​രി​ക​ൾ എ​ടു​ത്ത ന​ട​പ​ടി ഉ​ചി​ത​മാ​ണ്.

ഈ ​ന​ട​പ​ടി​യെ ദു​ർ​വ്യാ​ഖ്യാ​നം ചെ​യ്ത് ക​ത്തോ​ലി​ക്കാ​സ​ഭ​യ്ക്കു​നേ​രെ സം​ഘ​ടി​ത​വും ആ​സൂ​ത്രി​ത​വു​മാ​യി ന​ട​ക്കു​ന്ന നീ​ക്ക​ങ്ങ​ൾ എ​തി​ർ​ക്ക​പ്പെ​ട​ണം. സ​ഭാ​സം​വി​ധാ​ന​ങ്ങ​ൾ​ക്കെ​തി​രെ ആ​ക്ഷേ​പ​മു​ന്ന​യി​ച്ച​പ്പോ​ൾ തെ​ളി​വു​ക​ൾ സ​ഹി​തം മാ​ന​ന്ത​വാ​ടി രൂ​പ​ത​യു​ടെ പ്ര​തി​നി​ധി ഫാ. ​നോ​ബി​ൾ പാ​റ​യ്ക്ക​ൽ പ്ര​തി​ക​രി​ച്ച​ത് അ​ഭി​ന​ന്ദ​നീ​യ​മാ​ണ്.

പ​വി​ത്ര​മാ​യ സ​ന്യാ​സ​ത്തി​ന്‍റെ നി​യ​മ​ങ്ങ​ൾ കാ​ല​ഹ​ര​ണ​പ്പെ​ട്ട​താ​ണെ​ന്ന് ചി​ത്രീ​ക​രി​ച്ച് പു​ത്ത​ൻ​നി​യ​മ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​വാ​ൻ കേ​ര​ള​ത്തി​ലെ ചാ​ന​ൽ അ​വ​താ​ര​ക​രെ ആ​രും നി​യ​മി​ച്ചി​ട്ടി​ല്ല. സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ശ്ച​യി​ക്കാ​നും ന​ട​പ്പി​ലാ​ക്കാ​നും സ​ഭ​യ്ക്കു​ള്ളി​ൽ സം​വി​ധാ​ന​ങ്ങ​ളു​ണ്ട്. സ​ഭാ​നി​യ​മ​ങ്ങ​ൾ നി​ര​ന്ത​രം ധി​ക്ക​രി​ക്കു​ന്ന​വ​രെ പു​റ​ത്താ​ക്കു​മെ​ന്ന സ​ന്ദേ​ശം പൊ​തു​സ​മൂ​ഹ​ത്തി​നൊ​ന്നാ​കെ ഇ​തി​നോ​ട​കം ല​ഭി​ച്ചി​ട്ടു​ണ്ട്.

ഉ​റ​ച്ച​തീ​രു​മാ​ന​ങ്ങ​ളും നി​ല​പാ​ടു​ക​ളും സ​ഭ​യ്ക്കു​ണ്ട്. ആ​ക്ഷേ​പി​ച്ചും ആ​ളെ​ക്കൂ​ട്ടി​യും വി​ര​ട്ടി​യും ഈ ​നി​ല​പാ​ടു​ക​ളെ പൊ​ളി​ച്ചെ​ഴു​താ​മെ​ന്ന് ആ​രും ക​രു​ത​രു​ത്. വി​ശ്വാ​സി​ക​ളു​ടെ അം​ഗ​ബ​ലം​കൊ​ണ്ടും നി​സ്വാ​ർ​ഥ സേ​വ​ന​ങ്ങ​ൾ​കൊ​ണ്ടും ലോ​ക​മെ​ന്പാ​ടും നി​റ​സാ​ന്നി​ധ്യ​മാ​യ ക​ത്തോ​ലി​ക്കാ​സ​ഭ​യെ​യും സം​വി​ധാ​ന​ങ്ങ​ളെ​യും അ​ന്തി​ച്ച​ർ​ച്ച​ക​ളി​ലൂ​ടെ ഇ​ല്ലാ​യ്മ ചെ​യ്യാ​മെ​ന്നു ക​രു​തു​ന്ന​വ​ർ പ​ന്പ​ര​വി​ഡ്ഢി​ക​ളാ​ണ്.

പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ച് വ​ള​ർ​ന്ന​താ​ണ് ക​ത്തോ​ലി​ക്കാ​സ​ഭ. വി​ശ്വാ​സി​സ​മൂ​ഹ​ത്തി​ന് അ​തി​നു​ള്ള പി​ൻ​ബ​ല​മേ​കു​ന്ന​ത് സ​ഭാ​പി​താ​ക്കാ​രും വൈ​ദി​ക​രും സ​ന്യ​സ്ത​രു​മാ​ണ്. സ​ഭ​യു​ടെ ഈ ​കെ​ട്ടു​റ​പ്പി​നെ ത​ക​ർ​ക്കാ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നും പ്ര​തി​സ​ന്ധി​ക​ളി​ൽ കൂ​ടു​ത​ൽ പ്രാ​ർ​ഥ​നാ​നി​ര​ത​രാ​കു​വാ​ൻ സ​ഭാം​ഗ​ങ്ങ​ൾ​ക്കു ക​ഴി​യ​ണ​മെ​ന്നും പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.