ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്ക​രു​ത്: യു ​ഡി എ​ഫ്
Monday, August 19, 2019 9:51 PM IST
തൊ​ടു​പു​ഴ : ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം മ​ല​യോ​ര ജ​ന​ത​യോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് യു ​ഡി എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ അ​ഡ്വ. എ​സ.് അ​ശോ​ക​നും ക​ണ്‍​വീ​ന​ർ അ​ഡ്വ. അ​ല​ക്സ് കോ​ഴി​മ​ല​യും അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട് അ​ബ​ദ്ധ പ​ഞ്ചാം​ഗ​മാ​ണ്.
റി​പ്പോ​ർ​ട്ട് അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്ന ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് കൂ​ടു​ത​ൽ പ​ഠ​നം ന​ട​ത്തു​ന്ന​തി​നാ​യി ഡോ. ​ക​സ്തൂ​രി​രം​ഗ​ൻ ചെ​യ​ർ​മാ​നാ​യു​ള്ള ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യെ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യ​മി​ച്ച​ത്. ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ട് വ​ന്ന​തോ​ടെ ഗാ​ഡ്ഗി​ൽ റി​പ്പോ​ർ​ട്ട് അ​പ്ര​സ​ക്ത​മാ​യി.
ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളും, കൃ​ഷി​യി​ട​ങ്ങ​ളും, തോ​ട്ട​ങ്ങ​ളും ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ പ​രി​ധി​യി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ര​ള നി​യ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്കി​യി​രു​ന്ന​താ​ണെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.