ഇ​ട​വ​ക ദി​നാ​ഘോ​ഷം ന​ട​ത്തി
Monday, August 19, 2019 9:49 PM IST
ക​ല്ലാ​നി​ക്ക​ൽ: സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ ഇ​ട​വ​ക ദി​നാ​ഘോ​ഷം ന​ട​ത്തി. കാ​ഴ്ച വ​യ്പ്, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ​യ്ക്ക് ശേ​ഷം പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജ് ബ​ർ​സാ​ർ ഫാ. ​പോ​ൾ കാ​ര​ക്കൊ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​കാ​രി ഫാ.​മാ​ത്യു തേ​ക്കും​കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ഫ്രാ​ൻ​സി​സ് ആ​ക്ക​പ്പ​ടി​ക്ക​ൽ, ഫാ. ​ഷി​ന്‍റോ പ​ടി​ഞ്ഞാ​റേ​ട​ത്ത്, ഫാ.​ജി​ൻ​സ് പെ​രി​കി​ലം​ത​റ​പ്പേ​ൽ, ട്ര​സ്റ്റി​മാ​രാ​യ സി​ജു വ​ട്ട​ക്കു​ന്നേ​ൽ, ഷി​ജോ കോ​ട​മു​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്കൂ​ൾ പ​രീ​ക്ഷ​ക​ളി​ലും മ​റ്റ് മേ​ഖ​ല​ക​ള​ലും മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​രെ ആ​ദ​രി​ച്ചു. കു​ടും​ബ കൂ​ട്ടാ​യ്മ യൂ​ണി​റ്റു​ക​ളു​ടെ​യും ഭ​ക്ത സം​ഘ​ട​ന​ക​ളു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ളും സ്നേ​ഹ​വി​രു​ന്നും ന​ട​ത്തി.