പ്ര​ള​യ​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​നാ​യി കോ​ഴി​മു​ട്ട​ക​ൾ ശേ​ഖ​രി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ
Monday, August 19, 2019 9:49 PM IST
തൊ​ടു​പു​ഴ: പ്ര​ള​യ​ബാ​ധി​ത​ർ​ക്കാ​യി ഒ​രു മു​ട്ട സ​മ്മാ​ന പ​ദ്ധ​തി​യു​മാ​യി തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ.
മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കി​യ മു​ട്ട ശേ​ഖ​ര​ണ പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ള​യ​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​നാ​യി 1760 നാ​ട​ൻ മു​ട്ട​ക​ൾ ശേ​ഖ​രി​ച്ച​ത്. മു​ട്ട​ക​ൾ ന​ൽ​കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ 10 കോ​ഴി മു​ട്ട​യു​ടെ വി​ല ന​ൽ​കി​യി​രു​ന്നു.
സാ​മൂ​ഹ്യ​സേ​വ​ന​ത്തി​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​രു​ത​ൽ എ​ന്ന​താ​യി​രു​ന്നു പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ. ജെ​സി ആ​ന്‍റ​ണി കു​ട്ടി​ക​ൾ ശേ​ഖ​രി​ച്ച ദു​രി​താ​ശ്വാ​സ ഫ​ണ്ടാ​യ 20500 രൂ​പ ഏ​റ്റു വാ​ങ്ങി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ജി​യോ ത​ടി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​വീ​ണ മ​രി​യ അ​ബ്രാ​ഹം, ഡോ.​ജി​ജി​മോ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് കോ​ഴി​മു​ട്ട​ക​ൾ ഏ​റ്റു വാ​ങ്ങി. പ്ര​ള​യ സ​ഹാ​യ ഫ​ണ്ടി​ന്‍റെ വി​നി​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ യു​വ​ജ​ന​ഫോ​റം മു​നി​സി​പ്പ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷി​ജി ജെ​യിം​സ്, തൊ​ടു​പു​ഴ എ​ഇ​ഒ എ.​അ​പ്പു​ണ്ണി,വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ സു​മാ​മോ​ൾ സ്റ്റീ​ഫ​ൻ, അ​രു​ണി​മ ധ​നേ​ഷ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി​സി സാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ ജെ​യ്സ​ണ്‍ ജോ​ർ​ജ്, അ​ധ്യാ​പ​ക​രാ​യ ഷി​ന്േ‍​റാ ജോ​ർ​ജ്, ബീ​നാ​മോ​ൾ ജോ​സ​ഫ്, അ​നീ​ഷ് ജോ​ർ​ജ്, മി​നി​മോ​ൾ ആ​ർ, മി​നി ജേ​ക്ക​ബ്, ബി​ന്ദു ഒ​ലി​യ​പ്പു​റം, വി.​ഐ. സു​ഹ​റ , സി.​എ​ൽ. ദി​വ്യ, അ​ഞ്ജു ആ​ൻ ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.