പാ​റ​മ​ട ആ​രം​ഭി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്തം
Monday, August 19, 2019 9:49 PM IST
മു​ട്ടം: ജ​ന​ങ്ങ​ൾ തി​ങ്ങി​പാ​ർ​ക്കു​ന്ന ഇ​ട​പ്പ​ള്ളി, ക​ന്യാ​മ​ല പ്ര​ദേ​ശ​ത്ത് ടാ​ർ​മി​ക്സിം​ഗ് യൂ​ണി​റ്റും പാ​റ​മ​ട​യും ആ​രം​ഭി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്തം.
അ​ന്പ​തോ​ളം കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന മു​ട്ടം പ​ഞ്ചാ​യ​ത്തി​ന്‍റെ 11, 12 വാ​ർ​ഡു​ക​ളി​ൽ​പ്പെ​ടു​ന്ന മേ​ഖ​ല​യി​ലാ​ണ് പാ​റ​മ​ട ആ​രം​ഭി​ക്കാ​നു​ള്ള നീ​ക്കം ന​ട​ക്കു​ന്ന​ത്. മ​ല​യും പാ​റ​ക്കെ​ട്ടു​ക​ളും നി​റ​ഞ്ഞ ഇ​വി​ടം ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​മാ​ണ്. ഈ ​പ്ര​ദേ​ശ​ത്ത് ഏ​ക്ക​റു​ക​ണ​ക്കി​ന് സ്ഥ​ല​മാ​ണ് പാ​റ​മ​ട ലോ​ബി വാ​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ മ​റ്റൊ​രു പാ​റ​മ​ട പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​തു ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്ന​തി​നി​ടെ​യാ​ണ് വീ​ണ്ടും പാ​റ​മ​ട തു​ട​ങ്ങാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്ന​ത്.
ഏ​ക്ക​റു​ക​ണ​ക്കി​ന് മി​ച്ച​ഭൂ​മി ഉ​ദ്യോ​ഗ​സ്ഥ​രെ സ്വാ​ധീ​നി​ച്ച് പ​തി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്ക​വും ന​ട​ക്കു​ന്നു​ണ്ട്. ജ​ന​വാ​സ മേ​ഖ​ല​യി​ൽ പാ​റ​മ​ട ആ​രം​ഭി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ പൗ​ര​സ​മി​തി രൂ​പീ​ക​രി​ച്ചു.
മു​ഖ്യ​മ​ന്ത്രി​യു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കാ​നും പൗ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കാ​നും തീ​രു​മാ​നി​ച്ച​താ​യി ക​ണ്‍​വീ​ന​ർ ഷാ​ജു വ​ട​ക്കേ​ടം അ​റി​യി​ച്ചു.