ദേ​വി​കു​ളം പോ​സ്റ്റ് ഓ​ഫീ​സ് വ​നി​ത​ക​ളു​ടെ കൈ​ക​ളി​ൽ
Monday, August 19, 2019 9:49 PM IST
മൂ​ന്നാ​ർ: ദേ​വി​കു​ളം പോ​സ്റ്റ് ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം ഇ​നി വ​നി​ത​ക​ൾ നി​യ​ന്ത്രി​ക്കും. വ​നി​താ ശാ​ക്തീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോ​സ്റ്റ​ൽ വ​കു​പ്പ് വ​നി​ത​ക​ൾ​ക്കാ​യി നീ​ക്കി​വ​ച്ചി​രു​ന്ന ഓ​ഫീ​സു​ക​ളി​ൽ ദേ​വി​കു​ളം ഉ​ൾ​പെ​ട്ട​തോ​ടെ​യാ​ണ് ദേ​വി​കു​ളം സ​ന്പൂ​ർ​ണ വ​നി​താ പോ​സ്റ്റ് ഓ​ഫീ​സാ​യി മാ​റി​യ​ത്.
സ​ന്പൂ​ർ​ണ വ​നി​താ പോ​സ്റ്റ് ഓ​ഫീ​സാ​യി മാ​റി​യ ദേ​വി​കു​ള​ത്തി​ന്‍റെ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ദേ​വി​കു​ളം സ​ബ്ക​ള​ക്ട​ർ ഡോ. ​രേ​ണു​രാ​ജ് നി​ർ​വ​ഹി​ച്ചു. ഇ​ടു​ക്കി പോ​സ്റ്റ​ൽ സൂ​പ്ര​ണ്ട് വി. ​പ​ര​മ​ശി​വം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് പോ​സ്റ്റ​ൽ സൂ​പ്ര​ണ്ട് വി. ​ല​ക്ഷ്മി, മൂ​ന്നാ​ർ സ​ബ് ഡി​വി​ഷ​ൻ പോ​സ്റ്റ​ൽ ഇ​ൻ​സ്പെ​ക്ട​ർ വി. ​ര​മേ​ഷ്, പോ​സ്റ്റ​മാ​സ്റ്റ​ർ​മാ​രാ​യ സു​ബ്ബ​ല​ക്ഷ്മി, മു​രു​ക​യ്യ, ന​യ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മു​ൻ ജ​ന പ്ര​തി​നി​ധി​ക​ളു​ടെ സം​ഗ​മം

രാ​ജ​കു​മാ​രി: രാ​ജ​കു​മാ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മു​ൻ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ സം​ഗ​മം ന​ട​ത്തി. ജ​ന​പ്ര​ധി​നി​ധി​ക​ളെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. സ്നേ​ഹ​വി​രു​ന്നും ന​ട​ന്നു. മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റും ഏ​റ്റ​വും മു​തി​ർ​ന്ന അം​ഗ​വു​മാ​യ ഭ​വാ​നി​യ​മ്മ രാ​മ​കൃ​ഷ്ണ​ൻ അ​ട​ക്ക​മു​ള്ള​വ​ർ പ​ഴ​യ ഭ​ര​ണ​കാ​ല അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കി​ട്ടു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ആ​റ്റു​പു​റം സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം​ന​ൽ​കി.