വൈ​ദ്യു​തി ബോ​ർ​ഡി​ന് ല​ക്ഷ​ങ്ങ​ളു​ടെ നാ​ശന​ഷ്ടം
Monday, August 19, 2019 9:45 PM IST
നെ​ടു​ങ്ക​ണ്ടം: മ​ഴ​ക്കെ​ടു​തി​യി​ൽ ഉ​ടു​ന്പ​ൻ​ചോ​ല കെ ​എ​സ്ഇ​ബി സെ​ക്ഷ​ൻ പ​രി​ധി​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ത്വ​രി​ത​ഗ​തി​യി​ലാ​ണ്. ഉ​ടു​ന്പ​ൻ​ചോ​ല സെ​ക്ഷ​നി​ൽ ഇ​രു​പ​തോ​ളം 11 കെ​വി പോ​സ്റ്റു​ക​ളും 46 വി​ത​ര​ണ എ​ൽ​ടി ലൈ​നു​ക​ളും ന​ശി​ച്ചു. ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ട​മാ​ണ് കെ ​എ​സ്ഇ​ബി​ക്ക് സം​ഭ​വി​ച്ച​ത്.
പൂ​ർ​ണ്ണ​മാ​യ ന​ഷ്ടം ഇ​നി​യും തി​ട്ട​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. 85 കി​ലോ​മീ​റ്റ​ർ 11 കെ​വി ലൈ​ൻ ഉ​ൾ​പ്പെ​ടു​ന്ന മേ​ഖ​ല​യാ​ണ് ഉ​ടു​ന്പ​ൻ​ചോ​ല സെ​ക്ഷ​ൻ. പൂ​ർ​ണ​മാ​യും തോ​ട്ടം കാ​ർ​ഷി​ക​മേ​ഖ​ല​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​തി​നാ​ൽ മ​രം വീ​ണും മ​ണ്ണി​ടി​ഞ്ഞും മ​റ്റും എ​ല്ലാ മ​ഴ​ക്കാ​ല​ത്തും വ്യാ​പ​ക​മാ​യി നാ​ശ​ന​ഷ്ട​മു​ണ്ടാ​കാ​റു​ണ്ട്.
പൊ​ത്ത​ക്ക​ള്ളി, അ​ഞ്ചു​മു​ക്ക്, പാ​റ​ത്തോ​ട്, കി​ള​വി​കു​ളം, ഭൂ​താ​ള​പ്പാ​റ, ഭോ​ജ​ൻ ക​ന്പ​നി, പൊ​ന്നാ​ങ്കാ​ണി, ന​മ​രി, ച​തു​രം​ഗ​പ്പാ​റ, ചെ​മ്മ​ണ്ണാ​ർ മേ​ഖ​ല​ക​ളി​ൽ വ്യാ​പ​ക​മാ​യി നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. ഇ​വി​ട​ങ്ങ​ളി​ൽ വൈ​ദ്യു​ത​ബ​ന്ധം 90 ശ​ത​മാ​ന​വും പു​ന​സ്ഥാ​പി​ക്കാ​നാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വി​സ്തൃ​ത​മാ​യ ഏ​രി​യ​യി​ൽ 10 ലൈ​ൻ​മാ​ൻ​മാ​രും നാ​ല് വ​ർ​ക്ക​ർ​മാ​രും മൂ​ന്ന് സ​ബ് എ​ഞ്ചി​നീ​യ​ർ​മാ​രു​മാ​ണു​ള്ള​ത്.