പ്ര​ള​യ ബാ​ധി​ത​ർ​ക്ക് സ​ഹാ​യ​ധ​നം കൈ​മാ​റി
Monday, August 19, 2019 9:45 PM IST
അ​ടി​മാ​ലി: വ​യ​നാ​ട്ടി​ലെ പ്ര​ള​യ​ബാ​ധി​ത​ർ​ക്കാ​യി ചി​ല്ലി​ത്തോ​ട് ന​ള​ന്ദ അ​ർ​ട്ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ലൈ​ബ്ര​റി സ​മാ​ഹ​രി​ച്ച 11000 രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈ​മാ​റി.
ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം കെ.​എ​സ്. സി​യാ​ദ് ദു​രി​താ​ശ്വാ​സ തു​ക​യു​ടെ ഡി​ഡി പ്ര​സി​ഡ​ന്‍റ് പി. ​സ​ലിം, സെ​ക്ര​ട്ട​റി കെ.​കെ. രാ​ജ​ൻ എ​ന്നി​വ​ർ​ക്ക് കൈ​മാ​റി. പ​ഞ്ചാ​യ​ത്ത് അം​ഗം സു​മേ​ഷ് ത​ങ്ക​പ്പ​ൻ, പി.​കെ. സ​ജീ​വ്, സി.​ജി. വേ​ലാ​യു​ധ​ൻ, പി.​എ​ച്ച്. നി​ഷാ​ദ്, എം.​കെ. സ​തീ​ശ​ൻ, എം.​പി. റ​ഫീ​ഖ്, കു​ഞ്ഞ​പ്പ​ൻ, കെ.​ജി.​ഷൈ​ന​ൻ, പി.​കെ. ര​വി എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.

മെ​ഡി​ക്ക​ൽ ക്യാ​ന്പ് നടത്തി

അ​ടി​മാ​ലി: പ്ര​ള​യ​ക്കെ​ടു​തി​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ദി​വാ​സി​ക്കു​ടി​യി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പും ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ൽ​ക​ര​ണ സെ​മി​നാ​റും ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ത​ര​ണ​വും ന​ട​ന്നു. അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചി​ന്ന​പ്പാ​റ​ക്കു​ടി ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ദീ​പ മ​നോ​ജ് മെ​ഡി​ക്ക​ൽ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. എ​ക്സൈ​സ് വ​കു​പ്പ് അ​ടി​മാ​ലി റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ റോ​യി ജ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.