മ​ത്സ്യാ​ര​ണ്യ​ക​ത്തി​ലെ സ്റ്റാ​ളി​ൽ നി​ന്നും ക​ല​ർ​പ്പി​ല്ലാ​ത്ത പിടയ്ക്കുന്ന മീ​ൻ
Monday, August 19, 2019 9:45 PM IST
ചെ​റു​തോ​ണി: ​രാ​സ പ​ദാ​ർ​ഥ​ങ്ങ​ൾ ക​ല​ർ​ത്തി​യ മീ​നെ​ന്ന ഭ​യ​മി​ല്ലാ​തെ മ​ൽ​സ്യം വാ​ങ്ങാ​ൻ ഇ​നി ആ​ളു​ക​ൾ​ക്ക് മ​ത്സ്യാ​ര​ണ്യ​ക​ത്തി​ലെ​ത്താം. ഡാ​മി​ൽ നി​ന്നും പി​ടി​ക്കു​ന്ന പി​ട​യ്ക്കു​ന്ന പു​ഴ​മീ​ൻ ഇ​വി​ടെ നി​ന്നും ല​ഭി​ക്കും.

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ശു​ദ്ധ​ജ​ല​ത്തി​ൽ വ​ള​രു​ന്ന മ​ത്സ്യ​ങ്ങ​ളു​ടെ രു​ചി​ത്ത​നി​മ അ​റി​യു​ക​യും ചെ​യ്യാം. ഇ​ന്ന​ലെ ഇ​ടു​ക്കി ഡാ​മി​ൽ നി​ന്നു ആ​ദി​വാ​സി​ക​ൾ​ക്ക് ല​ഭി​ച്ച​ത് 17300 രൂ​പ​യു​ടെ 69.2 കി​ലോ മ​ത്സ്യ​മാ​ണ്. അ​തി​ൽ 7500 രൂ​പ​യു​ടെ 30 കി​ലോ​യു​ള്ള ഒ​രു മത്സ്യവും ഉ​ൾ​പ്പെ​ടു​ന്നു.

വ​ന​ത്തെ ഉ​പ​ജീ​വ​ന​ത്തി​ന് ആ​ശ്ര​യി​ക്കു​ന്ന ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നാ​യി ഇ​ടു​ക്കി വ​നം വ​ന്യ ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച പു​തി​യ സം​രം​ഭ​മാ​ണ് മ​ത്സ്യാ​ര​ണ്യ​കം പ​ദ്ധ​തി.

വെ​ള്ളാ​പ്പാ​റ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് വി​ല്പ​ന ന​ട​ത്തു​ന്ന​ത്. കൊ​ലു​ന്പ​ന്‍റെ പി​ൻ​മു​റ​ക്കാ​രാ​യ കോ​ള​നി നി​വാ​സി​ക​ൾ ഉ​പ​ജീ​വ​ന​ത്തി​നാ​യി പ​തി​റ്റാ​ണ്ടു​ക​ളാ​യി അ​ണ​ക്കെ​ട്ടി​ൽ നി​ന്നും മീ​ൻ പി​ടി​ക്കു​ന്നു​ണ്ട്. ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന മ​ത്സ്യ​ങ്ങ​ൾ വി​റ്റ​ഴി​ക്കു​ന്ന​തി​ലു​ള്ള ബു​ദ്ധി​മു​ട്ട് ഒ​ഴി​വാ​ക്കാ​നാ​ണ് വ​നം​വ​കു​പ്പ് പു​തി​യ പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്.

പൊ​തു സ​മൂ​ഹ​ത്തി​നു മാ​യ​മി​ല്ലാ​ത്ത ഡാം ​മീ​ൻ ആ​വ​ശ്യ​ത്തി​നു ന​ൽ​കു​ക എ​ന്ന​താ​ണ് ഈ ​സം​രം​ഭ​ത്തി​ന്‍റെ ല​ക്ഷ്യം. എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ 10 മു​ത​ൽ വെ​ള്ളാ​പ്പാ​റ ഫോ​റ​സ്റ്റ് ഓ​ഫീ​സി​നു സ​മീ​പ​ത്തു​ള്ള സ്റ്റാ​ളി​ൽ നി​ന്നു ആ​വ​ശ്യ​ക്കാ​ർ​ക്ക് മു​ൻ​കൂ​ർ ഓ​ർ​ഡ​ർ ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കി​ലോ​യ്ക്ക് 250 രൂ​പ നി​ര​ക്കി​ൽ നേ​രി​ട്ടു മ​ത്സ്യം വാ​ങ്ങാം.ഓ​ർ​ഡ​റു​ക​ൾ ത​ലേ​ദി​വ​സം രാ​ത്രി എ​ട്ടി​നു മു​ന്പാ​യി പ്ര​ത്യേ​ക വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പി​ൽ അ​റി​യി​ക്കാം. മ​ത്സ്യ​ത്തി​ന്‍റെ ല​ഭ്യ​ത അ​നു​സ​രി​ച്ചു പി​റ്റേ​ദി​വ​സം രാ​വി​ലെ ഒ​ൻ​പ​തി​നു മു​ൻ​ഗ​ണ​ന ക്ര​മ​ത്തി​ൽ ഓ​ർ​ഡ​ർ ഉ​റ​പ്പി​ച്ചു സന്ദേശം അ​യ​ക്കു​ക​യും രാ​വി​ലെ 10നു ​മ​ത്സ്യം വാ​ങ്ങി പോ​കാ​വു​ന്ന രീ​തി​യി​ലാ​ണ് ഈ ​ഗ്രൂ​പ്പ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.