പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് സാ​ന്ത്വ​ന​മാ​യി മൂ​ല​മ​റ്റം കോ​ള​ജ്
Sunday, August 18, 2019 10:11 PM IST
അ​റ​ക്കു​ളം: പ്ര​ള​യ​ദു​രി​ത​ത്തി​ൽ അ​ക​പ്പെ​ട്ട​വ​ർ​ക്കാ​യി മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ന്‍റെ സ​ഹാ​യ​ഹ​സ്തം. നാ​ലു​ല​ക്ഷ​ത്തോ​ളം വി​ല​മ​തി​ക്കു​ന്ന അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളാ​ണ് വി​വി​ധ സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കാ​യി സ​മാ​ഹ​രി​ച്ച​ത്. നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ ഇ​ടു​ക്കി ജി​ല്ല​യി​ലെ ഏ​ക സം​ഭ​ര​ണ​കേ​ന്ദ്രം കൂ​ടി​യാ​ണ് മൂ​ല​മ​റ്റം സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ്.
അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും സു​മ​ന​സു​ക​ളും പ​ങ്കു​ചേ​ർ​ന്നു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സാ​ജു എം. ​സെ​ബാ​സ്റ്റ്യ​ൻ, ബ​ർ​സാ​ർ ഫാ. ​ലി​ബി​ൻ വ​ലി​യ​പ​റ​ന്പി​ൽ സി​എം​ഐ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ രൂ​പ ജോ​സ്, എ​ൻ​സി​സി. ഓ​ഫീ​സ​ർ എ​ൻ.​അ​നീ​ഷ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി പ്ര​മോ​ദ് ജോ​സ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ല്കി.
അ​വ​ശ്യ​വ​സ്തു​ക്ക​ളു​മാ​യി പു​റ​പ്പെ​ട്ട ലോ​റി​യു​ടെ ഫ്ളാ​ഗ് ഓ​ഫ് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി നി​ർ​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ മാ​നേ​ജ​ർ റ​വ. ഡോ. ​ജോ​സ് നെ​ടും​പാ​റ സി​എം​ഐ, പ്രി​ൻ​സി​പ്പ​ൽ ഡോ.​സാ​ജു എം. ​സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.