ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ
Sunday, August 18, 2019 10:10 PM IST
വാ​ഴ​ക്കു​ളം:​ക​ദ​ളി​ക്കാ​ട് വി​മ​ല മാ​താ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ദു​ര​ന്ത​നി​വാ​ര​ണ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി. സ്കൗ​ട്ട് ആന്‍റ് ഗൈ​ഡ്,എ​ൻ​എ​സ്എ​സ്,എ​സ്പി​സി, ജെ​ആ​ർ​സി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സെ​മി​നാ​ർ ന​ട​ത്തി​യ​ത്. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ അ​നി​റ്റ് കൊ​ച്ചു​പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ല്ലൂ​ർ​ക്കാ​ട് അ​ഗ്നി​ശ​മ​ന കേ​ന്ദ്ര​ത്തി​ലെ ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ ടി.​കെ.​ജ​യ​റാം ക്ലാ​സ് ന​യി​ച്ചു. കെ.​എം.​റി​യാ​സ്, ഗോ​കു​ൽ കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ഡെ​മോ ക്ലാ​സ് ന​ട​ത്തി.

ക​രി​യ​ർ​ഗൈ​ഡ​ൻ​സ് ക്ലാ​സ് നടത്തി

തൊ​ടു​പു​ഴ: കാ​ഞ്ഞി​ര​മ​റ്റം ഗ്രാ​മീ​ണ വാ​യ​ന​ശാ​ല ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ല്ലാ​നി​ക്ക​ൽ സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്എ​സി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക​രി​യ​ർ ഗൈ​ഡ​ൻ​ഡ് ക്ലാ​സ് ന​ട​ത്തി. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​കെ. അ​നി​ൽ​കു​മാ​ർ ക്ലാ​സ് ന​യി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ബി​ജോ​യി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. ശി​വ​രാ​മ​പി​ള്ള, എം.​എ​ൻ. രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബി​ജോ അ​ഗ​സ്റ്റി​ൻ സ്വാ​ഗ​ത​വും ജോ​ബി​ൻ ജോ​സ് ന​ന്ദി​യും പ​റ​ഞ്ഞു.