ജില്ലയിലെ ഉദ്യോഗാർഥികൾക്കായി സ്കി​ല്ലിം​ഗ് ക​മ്മി​റ്റി പരിശീലനം നല്കും
Sunday, August 18, 2019 10:10 PM IST
ഇ​ടു​ക്കി: കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ വി​വി​ധ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളു​ടെ ജി​ല്ലാ​ത​ല ഏ​കോ​പ​ന​ത്തി​നു​ള്ള സ്കി​ല്ലിം​ഗ് ക​മ്മി​റ്റി​യു​ടെ സം​സ്ഥാ​ന​ത്തെ ആ​ദ്യ​യോ​ഗം ഇ​ടു​ക്കി​യി​ൽ ചേ​ർ​ന്നു. ജി​ല്ലാ​ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ​ത​ല​ത്തി​ൽ ജി​ല്ലാ​ക​ള​ക്ട​ർ ചെ​യ​ർ​മാ​നും ക​ട്ട​പ്പ​ന ഐ​ടി​ഐ പ്രി​ൻ​സി​പ്പ​ൽ ക​ണ്‍​വീ​ന​റു​മാ​യി ജി​ല്ലാ​ത​ല സ്കി​ല്ലിം​ഗ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ കെ.​കെ. ഷീ​ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഐ​ടി​ഐ ക​ട്ട​പ്പ​ന, അ​സാ​പ് ഇ​ടു​ക്കി, ഡ​യ​റ്റ് തൊ​ടു​പു​ഴ, ഗ​വ. ഐ​ടി​ഐ നാ​ടു​കാ​ണി, നെ​ഹ്റു യു​വ​കേ​ന്ദ്ര ഇ​ടു​ക്കി, ജി​ല്ലാ വ്യ​വ​സാ​യ​കേ​ന്ദ്രം, ഗ​വ.​പോ​ളി​ടെ​ക്നി​ക് മു​ട്ടം, ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ് ക​ട്ട​പ്പ​ന, ഓ​ട്ടോ​മൊ​ബൈ​ൽ വ​ർ​ക്ഷോ​പ്പ് അ​സോ​സി​യേ​ഷ​ൻ ഇ​ടു​ക്കി തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​തി​നി​ധി​കൾ പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ അ​വ​ത​ര​ണം ന​ട​ത്തി. പി​ന്നോ​ക്ക മേ​ഖ​ല​യാ​യ ഇ​ടു​ക്കി​യി​ലെ യു​വ​ജ​ന​ങ്ങ​ളെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന​താ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യ​മെ​ന്നും അ​തി​നാ​യി ജി​ല്ല​യ്ക്ക് അ​നു​യോ​ജ്യ​മാ​യ തൊ​ഴി​ൽ മേ​ഖ​ല​ക​ൾ ക​ണ്ടെ​ത്തി ഏ​കോ​പി​പ്പി​ക്കാ​ൻ ജി​ല്ലാ​ത​ല സ്കി​ല്ലിം​ഗ് ക​മ്മി​റ്റി​ക്ക് ക​ഴി​യു​മെ​ന്നും ജി​ല്ലാ​ ക​ള​ക്ട​ർ പ​റ​ഞ്ഞു.ഇ​ടു​ക്കി ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​ല​ധി​ക​വും മ​റ്റു ജി​ല്ല​ക​ളി​ൽ നി​ന്നും എ​ത്തി​യ​വ​രാ​യ​തി​നാ​ൽ ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ൽ മാ​ത്ര​മേ അ​വ​രു​ടെ സേ​വ​നം ജി​ല്ല​യ്ക്ക് ല​ഭ്യ​മാ​കു​ന്നു​ള്ളൂ. ഇ​തു പ​രി​ഹ​രി​ക്ക​ണ​മെ​ങ്കി​ൽ ജി​ല്ല​യി​ൽ നി​ന്നു​ത​ന്നെ​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ജോ​ലി ല​ഭ്യ​മാ​കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. അ​തി​നാ​യി പി ​എ​സ് സി ​റാ​ങ്ക് ലിസ്റ്റി​ൽ ജി​ല്ല​യി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ളെ മു​ൻ​നി​ര​യി​ൽ എ​ത്തി​ക്കു​ന്ന​തി​നു​ള്ള തീ​വ്ര​ശ്ര​മ​ങ്ങ​ൾ ജി​ല്ലാ​ത​ല​ത്തി​ൽ ന​ട​ത്ത​ണം. അ​തി​നു വേ​ണ്ടി​യു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ​ക്ക് രൂ​പം കൊ​ടു​ക്കു​ന്ന​തി​നും ജോ​ലി​ക്ക് അ​നു​യോ​ജ്യ​മാ​യി​ട്ടു​ള്ള നൈ​പു​ണ്യ വി​ക​സ​ന പ​രി​പാ​ടി​ക​ൾ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നും ക​മ്മി​റ്റി മു​ൻ​കൈ എ​ടു​ക്കു​മെന്ന് ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു. ഡെ​പ്യൂ​ട്ടി പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ ഡോ.​സ​ാബു​ വ​ർ​ഗീ​സ്, റി​സ​ർ​ച്ച് ഓ​ഫീ​സ​ർ ടോം ​ജോ​സ് എന്നിവർ പ്രസംഗിച്ചു.