റി​സോ​ർ​ട്ട് മാ​ലി​ന്യ​ങ്ങ​ൾ റോ​ഡ​രി​കി​ൽ
Sunday, August 18, 2019 10:09 PM IST
കു​മ​ളി: റി​സോ​ർ​ട്ട് പു​ന​ർ​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ലി​ന്യ​ങ്ങ​ൾ റി​സോ​ർ​ട്ട​ധി​കൃ​ത​ർ റോ​ഡ​രി​കി​ൽ നി​ക്ഷേ​പി​ക്കു​ന്ന​ത് പൊ​തു​ജ​ന​ത്തി​ന് ശ​ല്യ​മാ​യി.
സ്പ്രിം​ഗ് വാ​ലി മു​രി​ക്ക​ടി റോ​ഡി​ലാ​ണ് മാ​ലിന്യ​ങ്ങ​ൾ ത​ള്ളി​യി​രി​ക്കു​ന്ന​ത്. ന​ന്നേ വീ​തി കു​റ​വു​ള്ള റോ​ഡി​ൽ ഗ​താ​ഗ​ത ത​ട​സ​ത്തി​നും മാ​ലി​ന്യ​നി​ക്ഷേ​പം കാ​ര​ണ​മാ​കു​ന്നു. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ക്ലോ​സ​റ്റു​ക​ളും ക​ല്ലും ഇ​ഷ്ടി​കക​ളും മ​റ്റു പാ​ഴ് വ​സ്തു​ക്ക​ളും മ​ണ്ണി​നൊ​പ്പ​മു​ണ്ട്. നാ​ട്ടു​കാ​ർ പ​ല​ത​വ​ണ റി​സോ​ർ​ട്ട​ധി​കൃ​ത​രോ​ട് പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും ന​ട​പ​ടി​യി​ല്ല.