മ​ഹാ​പ്ര​ള​യം ത​ക​ർ​ത്ത മൂ​ന്നാ​ർ കോ​ള​ജ് ഇ​ന്നും കാ​ലി​ത്തൊ​ഴു​ത്തി​ൽ
Sunday, August 18, 2019 10:09 PM IST
മൂ​ന്നാ​ർ: മ​ഹാ​പ്ര​ള​യ​ത്തി​ന് ഒ​രു​വ​ർ​ഷം തി​ക​ഞ്ഞി​ട്ടും പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന മൂ​ന്നാ​ർ ഗ​വ. കോ​ള​ജി​ന് കാ​ലി​ത്തൊ​ഴു​ത്തി​ൽ​നി​ന്നും മോ​ച​ന​മാ​യി​ല്ല. മൂ​ന്നാ​ർ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ താ​ത്കാലി​ക സൗ​ക​ര്യ​മൊ​രു​ക്കി​യെ​ങ്കി​ലും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ പ​ശു​ത്തൊ​ഴു​ത്താ​ണ് ഗ​വ. കോ​ള​ജി​നു ല​ഭി​ച്ച​ത്. പെ​ണ്‍​കു​ട്ടി​ക​ള​ട​ക്കം 450 വി​ദ്യാ​ർ​ഥി​ക​ളാ​ണി​വി​ടെ​യു​ള്ള​ത്.

ഇ​ത്ര​യും കു​ട്ടി​ക​ൾ​ക്ക് ഇ​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഇ​ന്നും ല​ഭ്യ​മാ​യി​ട്ടി​ല്ല. വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി​യു​ടെ ശ്ര​മ​ഫ​ല​മാ​യി മൂ​ന്നാ​ർ ട്രി​ബ്യൂ​ണ​ൽ കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നു​മു​റി​ക​ൾ താ​ത്കാ​ലി​ക​മാ​യി വി​ട്ടു​ന​ൽ​കാ​ൻ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചെ​ങ്കി​ലും എ​ല്ലാം ക​ട​ലാ​സി​ലൊ​തു​ങ്ങി. നി​ല​വി​ൽ ക​ത​കും ജ​നാ​ല​ക​ളു​മി​ല്ലാ​ത്ത കെ​ട്ടി​ട​ത്തി​ൽ ത​ണു​ത്തു​വി​റ​ച്ചാ​ണ് കു​ട്ടി​ക​ൾ ഇ​രി​ക്കു​ന്ന​ത്. എം​എ വി​ഭാ​ഗ​ത്തി​ൽ ഒ​രു ബെ​ഞ്ചും അ​ധ്യാ​പ​ക​ന് ഇ​രി​ക്കാ​ൻ ഒ​രു ക​സേ​ര​യും മാ​ത്ര​മാ​ണു​ള്ള​ത്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് പ​തി​നാ​റി​നു​ണ്ടാ​യ മ​ഹാ​പ്ര​ള​യ​ത്തി​ൽ മ​ണ്ണി​ടി​ച്ചി​ലി​ലാ​ണ് ദേ​വി​കു​ളം റോ​ഡി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കോ​ള​ജ് കെ​ട്ടി​ടം പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​ത്. പ​ത്തേ​ക്ക​ർ സ്ഥ​ല​ത്ത് കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ചി​രു​ന്ന അ​ഞ്ചു കെ​ട്ടി​ട​ങ്ങ​ളാ​ണ് മ​ണ്ണി​ടി​ച്ചി​ലി​ൽ ത​ക​ർ​ന്ന് മാ​ട്ടു​പ്പെ​ട്ടി​യാ​റി​ൽ പ​തി​ച്ച​ത്. ഇ​തോ​ടെ മൂ​ന്നു​മാ​സ​ത്തോ​ളം കു​ട്ടി​ക​ളു​ടെ പ​ഠ​നം മു​ട​ങ്ങി. സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നേ​തൃത്വ​ത്തി​ൽ മൂ​ന്നാ​റി​ലെ വി​വി​ധ സ​ർ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ൾ കോ​ള​ജി​നാ​യി ക​ണ്ടെ​ത്തി​യെ​ങ്കി​ലും വ​കു​പ്പു​ക​ൾ കെ​ട്ടി​ട​ങ്ങ​ൾ വി​ട്ടു​ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല.