ഹെ​യ​ർ​പി​ൻ വ​ള​വി​ൽ ലോ​റി കു​ടു​ങ്ങി; ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Sunday, August 18, 2019 10:09 PM IST
മ​റ​യൂ​ർ: മ​റ​യൂ​രി​നും ഉ​ദു​മ​ൽ​പേ​ട്ട​ക്കും ഇ​ട​യി​ൽ റോ​ഡി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി കു​ടു​ങ്ങി​യ​തി​നെ​ത്തുട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കേ​ര​ള അ​തി​ർ​ത്തി​യാ​യ ചി​ന്നാ​റി​ൽ​നി​ന്നും ആ​റു​കി​ലോ​മീ​റ്റ​ർ അ​ക​ലെ ആ​ന​മ​ല ക​ടു​വ സ​ങ്കേ​ത​ത്തി​നു​ള്ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഭാ​ഗ​ത്തു​ള്ള ഹെ​യ​ർ പി​ൻ വ​ള​വി​ലാ​ണ് മ​റ​യൂ​രി​ൽ​നി​ന്നും ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​യ ച​ര​ക്കു​വാ​ഹ​നം കു​ടു​ങ്ങി​യ​ത്.

വീ​തി കു​റ​വു​ള്ള പാ​ത​യി​ലെ വ​ള​വി​ൽ ലോ​റി മാ​റ്റാ​ൻ ക​ഴി​യാ​തെ കു​ടു​ങ്ങി​യ​തി​നാ​ൽ രാ​ത്രി പ​ത്തു​മു​ത​ൽ പു​ല​ർ​ച്ചെ മൂ​ന്നു​വ​രെ ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്കു​പോ​ലും ക​ട​ന്നു​പോ​കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഉ​ദു​മ​ല​പേ​ട്ട​യി​ൽ​നി​ന്നും ജെ​സി​ബി എ​ത്തി​ച്ച് വ​ടം​കെ​ട്ടി ലോ​റി​യു​ടെ പി​ൻ​ഭാ​ഗ​ത്തെ ച​ക്ര​ങ്ങ​ൾ വ​ലി​ച്ചു​മാ​റ്റി​യാ​ണ് ഗ​താ​ഗ​ത​ത​ട​സം നീ​ക്കി​യ​ത്.