പ്ര​കൃ​തിദു​ര​ന്ത​മേ​ഖ​ല​യി​ലേ​ക്ക് യു​വ​ജ​ന​ങ്ങ​ളു​ടെ "സ്നേഹച​ങ്ങാ​ടം'
Saturday, August 17, 2019 10:42 PM IST
ചെ​റു​തോ​ണി: പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ എ​ല്ലാം ന​ശി​ച്ച് ദു​രി​ത​ത്തി​ൽ ക​ഴി​യു​ന്ന ജ​ന​ങ്ങ​ൾ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി കെ​സി​വൈ​എം ഇ​ടു​ക്കി രൂ​പ​ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​വ​ജ​ന​ങ്ങ​ളു​ടെ സ്നേ​ഹ​ച​ങ്ങാ​ടം ഒ​രു​ങ്ങു​ന്നു. പ്ര​ള​യ​ദു​രി​ത​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന​തി​നാ​ണ് യു​വ​ജ​ന​ങ്ങ​ൾ സ​ന്ന​ദ്ധ​രാ​യി​രി​ക്കു​ന്ന​ത്. ഇ​തി​നു​ള്ള അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൽ ശേ​ഖ​രി​ക്കാ​നാ​യി ക​രി​ന്പ​ൻ രൂ​പ​ത കാ​ര്യാ​ല​യ​ത്തി​ൽ ക​ള​ക്‌ഷൻ കേ​ന്ദ്രം തു​റ​ന്നു.

ഈ ​പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന വ്യ​ക്തി​ക​ൾ, സം​ഘ​ട​ന​ക​ൾ, പ്ര​സ്ഥാ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​നു​മു​ന്പ് സാ​ധ​ന​ങ്ങ​ൾ ക​ള​ക്‌ഷൻ സെ​ന്‍റ​റി​ലെ​ത്തി​ക്ക​ണ​മെ​ന്ന് കെ​സി​വൈ​എം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ഞ​വ​ര​ക്കാ​ട്ട്, പ്ര​സി​ഡ​ന്‍റ് ടോ​മി​ൻ കൂ​നം​പാ​റ​യി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 9061900650, 9961743534, 8281415740.