അ​നീ​ഷ് രാ​ജ​ന് സ്വീ​ക​ര​ണം​ ന​ൽ​കും
Saturday, August 17, 2019 10:41 PM IST
ചെ​റു​തോ​ണി: ലോ​ക ക്രി​ക്ക​റ്റി​ന്‍റെ നെ​റു​ക​യി​ലേ​ക്കു​യ​ർ​ന്ന അ​നീ​ഷ് പി. ​രാ​ജ​ന് ജ​ൻ​മ​നാ​ടാ​യ ചെ​റു​തോ​ണി​യി​ൽ 21-ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പൗ​ര​സ്വീ​ക​ര​ണം ന​ൽ​കും. ഇം​ഗ്ല​ണ്ടി​ൽ ന​ട​ന്ന ലോ​ക ഭി​ന്ന​ശേ​ഷി ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ കി​രീ​ടം ചൂ​ടി​യ​പ്പോ​ൾ അ​നീ​ഷ് പി. ​രാ​ജ​ൻ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്. ര​ണ്ടു ക​ളി​ക​ളി​ൽ മാ​ൻ ഓ​ഫ് ദ ​മാ​ച്ച് നേ​ട്ട​വും കൈ​വ​രി​ച്ചു. വാ​ഴ​ത്തോ​പ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ ആ​സ്ഥാ​ന​ത്തെ പ​ഞ്ചാ​യ​ത്തു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സ്വീ​ക​ര​ണം ന​ൽ​കു​ന്ന​ത്. മ​ന്ത്രി, എം​പി, എം​എ​ൽ​എ​മാ​ർ, കാ​യി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ, മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ, വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​ർ, രാഷ്‌ട്രീയ, സം​ഘ​ട​നാ നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. സ്വീ​ക​ര​ണ​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി 501 അം​ഗ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു.

കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, റെ​ജി മു​ക്കാ​ട്ട്, സി.​വി. വ​ർ​ഗീ​സ്, എ.​പി. ഉ​സ്മാ​ൻ, സു​രേ​ഷ് കോ​ട്ട​യ്ക്ക​ക​ത്ത്, ഫാ. ​ഫ്രാ​ൻ​സി​സ് ഇ​ട​വ​ക്ക​ണ്ടം, റോ​മി​യോ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​യും വാ​ഴ​ത്തോ​പ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റി​ൻ​സി സി​ബി ചെ​യ​ർ​പേ​ഴ്സ​ണാ​യും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​സ് കു​ഴി​ക​ണ്ടം ക​ണ്‍​വീ​ന​റു​മാ​ണ്. ഷി​ജോ ത​ട​ത്തി​ൽ, റോ​യി കൊ​ച്ചു​പു​ര, പ്ര​ഭ ത​ങ്ക​ച്ച​ൻ, സ​ജി ത​ട​ത്തി​ൽ, ലി​സ​മ്മ സാ​ജ​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.