പ​ച്ച ഏ​ല​ക്കാ മോ​ഷ​ണം: ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി പി​ടി​യി​ൽ
Saturday, August 17, 2019 10:41 PM IST
ക​ട്ട​പ്പ​ന: പ​ച്ച ഏ​ല​യ്ക്ക മോ​ഷ്ടി​ക്കു​ന്ന​തി​നി​ടെ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി വ​ണ്ട​ൻ​മേ​ട് പോ​ലീ​സി​നു കൈ​മാ​റി. ക​ന്പം പു​തു​പ്പ​ട്ടി തെ​രു​വ് മു​രു​ക​ന്‍റെ ഭാ​ര്യ പു​ഷ്പ​യെ(55) യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം. പാ​റ​ക്ക​ട​വ് വേ​ലു​കാ​ണാ​ൻ​പാ​റ സ​തീ​ശ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ക​ടു​ക്കാ​സി​റ്റി​യി​ലു​ള്ള പു​ര​യി​ട​ത്തി​ൽ​നി​ന്നു പ​ച്ച ഏ​ല​യ്ക്ക മോ​ഷ്ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​രെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി​യ​ത്.

ആ​റ​ര കി​ലോ​ഗ്രാം ഏ​ല​ക്ക ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്നു ക​ണ്ടെ​ത്തി. ഇ​വ​ർ ദേ​ഹാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ച​തോ​ടെ വ​ണ്ട​ൻ​മേ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ശേ​ഷം പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.