ബൈ​ക്കി​ടി​ച്ച് കാ​ൽ​ന​ട യാ​ത്രക്കാരനു പ​രി​ക്കേ​റ്റു
Saturday, August 17, 2019 10:41 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി ടൗ​ണി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​മി​ടി​ച്ചു കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. അ​ടി​മാ​ലി കാം​കോ ജം​ഗ്ഷ​നി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ര​ണ്ടു​പേ​ർ​ക്കും പ​രി​ക്കേ​റ്റു. അ​ടി​മാ​ലി സ്വ​ദേ​ശി വ​ട്ട​കു​ടി സ​ലിം(55), ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ അ​ടി​മാ​ലി ചാ​റ്റു​പാ​റ സ്വ​ദേ​ശി പു​ത്ത​ൻ​പു​ര​ക്ക​ൽ വി​ഷ്ണു(22), മു​രി​പ്പാ​റ അ​ല​ൻ(17) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ദേ​ശി​യ​പാ​ത മു​റി​ച്ചു​ക​ട​ന്ന് മ​റു​വ​ശ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ത്തി​ന​രി​കി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ സ​ലി​മി​നെ ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ന്‍റെ അ​മി​ത​വേ​ഗ​ത​യാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നു ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ തെ​റി​ച്ചു​വീ​ണ സ​ലി​മി​ന്‍റെ ത​ലയ്​ക്ക് ഗ​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ു