കോ​ഴി​ക​ളെ മോ​ഷ്ടി​ച്ചു
Saturday, August 17, 2019 10:41 PM IST
മ​റ​യൂ​ർ: മ​റ​യൂ​രി​ൽ ക​ർ​ഷ​ക​ന്‍റെ 25 കോ​ഴി​ക​ളെ മോ​ഷ്ടി​ച്ച​താ​യി പ​രാ​തി. മ​റ​യൂ​ർ പ​ത്ത​ടി​പ്പാ​ലം സ്വ​ദേ​ശി എ​ഡ്‌വി​ന്‍റെ വീ​ട്ടി​ൽ വ​ള​ർ​ത്തി​യി​രു​ന്ന കോ​ഴി​ക്കൂ​ട്ടി​ൽ​നി​ന്നു​മാ​ണ് കോ​ഴി​ക​ളെ മോ​ഷ്ടി​ച്ച​ത്. ഉ​ട​മ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മോ​ഷ്ടി​ച്ച കോ​ഴി​ക​ളി​ൽ അ​ഞ്ചെ​ണ്ണ​ത്തി​നെ കോ​വി​ൽ​ക്ക​ട​വി​ലു​ള്ള ഒ​രു കോ​ഴി​ക്ക​ട​യി​ൽ​നി​ന്നും ക​ണ്ടെ​ത്തി. കോ​ഴി​ക​ളെ കൊ​ടു​ത്ത ആ​ളു​ടെ വി​വ​ര​ങ്ങ​ൾ സ​ഹി​തം മ​റ​യൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യൊ​ന്നും സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് എ​ഡ് വി​ൻ പ​റ​യു​ന്നു.