സ്കൂ​ൾ ലൈ​ബ്ര​റി​ക​ൾ​ക്ക് പു​സ്ത​ക​ങ്ങ​ൾ ന​ൽ​കി തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്
Monday, July 22, 2019 10:34 PM IST
തൊ​ടു​പു​ഴ: വി​ദ്യാ​ർ​ഥി​ക​ളി​ലെ വാ​യ​നശീ​ലം വ​ള​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ്കൂ​ൾ ലൈ​ബ്ര​റി​ക​ൾ​ക്ക് പു​സ്ത​ക​ങ്ങ​ൾ ന​ൽ​കി തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്. മ​ല​യാ​ള​ത്തി​ലെ​യും മ​റ്റു ഭാ​ഷ​ക​ളി​ലെ​യും പു​സ്ത​ക​ങ്ങ​ളാ​ണ് ലൈ​ബ്ര​റി ശാ​ക്തീ​ക​ര​ണം - 2019 എ​ന്ന പേ​രി​ലു​ള്ള പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​പ്പി​ലാ​ക്കി​യ​ത്. തൊ​ടു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ സ്കൂ​ളു​ക​ളി​ലെ​യും ലൈ​ബ്ര​റി​ക​ൾ ശ​ക്തി​പ്പെ​ടു​ത്തി വാ​യ​ന സം​സ്കാ​രം വി​പു​ല​പ്പെ​ടു​ത്തു​ക​യാ​ണ് പ​ദ്ധ​തി കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ത്തി​യ പു​സ്ത​ക വി​ത​ര​ണോ​ദ്ഘാ​ട​നം പി. ​ജെ. ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നോ​ജ് എ​രി​ച്ചി​രി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ൻ പ​ഠി​ക്കു​ന്ന കാ​ല​ത്ത് ധാ​രാ​ളം പു​സ്ത​ക​ങ്ങ​ൾ വാ​യി​ക്കു​മാ​യി​രു​ന്നെ​ന്നും ത​ന്നെ സ്വാ​ധീ​നി​ച്ച ഒ​രു പു​സ്ത​കം നെ​ഹ്റു എ​ഴു​തി​യ ഇ​ന്ത്യ​യെ ക​ണ്ടെ​ത്ത​ൽ എ​ന്ന പു​സ്ത​ക​മാ​ണെ​ന്നും പി. ​ജെ. ജോ​സ​ഫ് പ​റ​ഞ്ഞു. കു​ട്ടി​ക​ളു​ടെ അ​ഭി​രു​ചി​ക്കും താ​ത്പ​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് വാ​യ​നാ​ശീ​ല​ത്തെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തു​മാ​യ പു​സ്ത​ക​ങ്ങ​ളാ​ണ് സ്കൂ​ളു​ക​ൾ​ക്ക് ന​ൽ​കി​യ​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2018-19 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ നി​ന്നു​ള്ള ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങി ന​ൽ​കി​യ​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ൽ വ​രു​ന്ന 35ഓ​ളം എ​യ്ഡ​ഡ്, അ​ണ്‍​എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലേ​ക്കാ​യി നാ​ല് ല​ക്ഷം രൂ​പ​യു​ടെ പു​സ്ത​ക​ങ്ങ​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ഒ​രു സ്കൂ​ളി​നു മാ​ത്രം 85-ഓ​ളം പു​സ്ത​ക​ങ്ങ​ളാ​ണ് ന​ൽ​കി​യ​ത്.
ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സി സോ​യി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ജോ​ണ്‍, ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​ത്തീ​ഫ് മു​ഹ​മ്മ​ദ്, മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ത്സ ജോ​ണ്‍, ക​രി​ങ്കു​ന്നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ബി​നു, പു​റ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഏ​ലി​ക്കു​ട്ടി മാ​ണി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർമാ​രാ​യ ലീ​ല​മ്മ ജോ​സ്, സീ​ന ഇ​സ്മ​യി​ൽ, ജി​മ്മി മറ്റ​ത്തി​പ്പാ​റ,ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സ​ക്കീ​ർ ഹു​സൈ​ൻ ഇ​ബ്രാ​ഹിം, ബി ​ആ​ർ​സി ബി​പി​ഒ സി​ബി കു​രു​വി​ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.