മ​ണ്‍​സൂ​ണ്‍ ഫി​ലിം ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്കം
Monday, July 22, 2019 10:34 PM IST
തൊ​ടു​പു​ഴ: ഫി​ലിം സൊ​സൈ​റ്റീ​സ് ഫെ​ഡ​റേ​ഷ​ൻ കേ​ര​ള , തൊ​ടു​പു​ഴ ഫി​ലിം സൊ​സൈ​റ്റി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മണ്‍​സൂ​ണ്‍ ഫി​ലിം​ഫെ​സ്റ്റി​ന് സി​ൽ​വ​ർ​ഹി​ൽ​സ് സി​നി​മാ​സി​ൽ തു​ട​ക്കം.
ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ. ജെ​സി ആ​ന്‍റ​ണി ഫെ​സ്റ്റി​വ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫി​ലിം സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ബാ​ബു പ​ള്ളി​പ്പാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി യു.​എ. രാ​ജേ​ന്ദ്ര​ൻ, വി.​കെ. ബി​ജു, സ​ജി​ത ഭാ​സ്ക്ക​ർ, എ​ൻ. ര​വീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ച​ല​ച്ചി​ത്ര​കാ​ര​ൻ മ​ജീ​ദ് മ​ജീ​ദി സം​വി​ധാ​നം ചെ​യ്ത ചി​ൽ​ഡ്ര​ൻ ഓ​ഫ് ഹെ​വ​ൻ എ​ന്ന ചി​ത്രം സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ദ​ർ​ശി​പ്പി​ച്ചു. വൈ​കു​ന്നേ​രം 6.30ന് ​ജ​യ​രാ​ജ് സം​വി​ധാ​നം ചെ​യ്ത ഭ​യാ​ന​കം പ്ര​ദ​ർ​ശി​പ്പി​ച്ചു. ര​ണ്ടാം ദി​വ​സ​മാ​യ ഇ​ന്ന് വൈ​കു​ന്നേ​രം സ്പാ​നി​ഷ് ചി​ത്ര​മാ​യ ദി ​ഒ​ലീ​വ് ട്രീ (​സം​വി​ധാ​നം: ഇ​കാ​ർ​ബൊ​ളൈ​ൻ) പ്ര​ദ​ർ​ശി​പ്പി​ക്കും. ഫെ​സ്റ്റി​വ​ൽ 24നു ​സ​മാ​പി​ക്കും.