മ​രം വീ​ണ് മൂ​ന്നു​ മ​ണി​ക്കൂ​ർ ഗ​താ​ഗ​തം മു​ട​ങ്ങി
Monday, July 22, 2019 10:33 PM IST
അ​ടി​മാ​ലി: ക​ന​ത്ത​ മ​ഴ​യെ തു​ട​ർ​ന്ന് ക​ല്ലാ​ർ-​മാ​ങ്കു​ളം റോ​ഡി​ൽ മ​രം ഒ​ടി​ഞ്ഞ് വീ​ണ് മൂ​ന്നു മ​ണി​ക്കൂ​ർ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ ക​ല്ലാ​ർ​വാ​ലി​യി​ൽ ഫോ​റ​സ്റ്റ് ഹെ​വ​ൻ റി​സോ​ർ​ട്ടി​ന് മു​ന്പി​ലാ​ണ് മ​രം ഒ​ടി​ഞ്ഞു വീ​ണ​ത്.
ഇ​തോ​ടെ മാ​ങ്കു​ള​ത്തേ​ക്കു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നി​ല​ച്ചു. മാ​ങ്കു​ള​ത്തു​നി​ന്നും കു​രി​ശു​പാ​റ​യി​ൽ നി​ന്നും അ​ടി​മാ​ലി​ക്കു​ള്ള കെഎ​സ്ആ​ർ​ടി​സി, സ്വ​കാ​ര്യ ബ​സു​ക​ളും സ്കൂ​ൾ ബ​സു​ക​ളും വ​ഴി​യി​ൽ കു​ടു​ങ്ങി. ക​ല്ലാ​റി​ൽ നി​ന്നും കു​രി​ശു​പാ​റ, പീ​ച്ചാ​ട് മേ​ഖ​ല​ക​ളി​ലേ​ക്കു പോ​കേ​ണ്ടി​യി​രു​ന്ന ചെ​റു​വാ​ഹ​ന​ങ്ങ​ളും കു​രു​ക്കി​ൽ​പ്പെ​ട്ടു. എ​ട്ട​ര​യോ​ടെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്താ​ൽ മ​രം മു​റി​ച്ചു​നീ​ക്കി​യാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.

സ​ർ​ഗ സം​വാ​ദം

നെ​ടു​ങ്ക​ണ്ടം: കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ സ​ർ​ഗ​സം​വാ​ദം കോ​ന്പ​യാ​റി​ൽ ന​ട​ന്നു. കോ​ന്പ​യാ​ർ സം​സ്കാ​ര​പോ​ഷി​ണി ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി സാ​ഹി​ത്യ നി​രൂ​പ​ക​ൻ ഡോ. ​ജോ​ബി​ൻ ചാ​മ​ക്കാ​ല ഉ​ദ്ഘാ​ട​നം​ചെ​യ്തു.
കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി ഉ​പ​ദേ​ശ​ക​സ​മി​തി​യം​ഗം എ​ൽ.​വി. ഹ​രി​കു​മാ​ർ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ന്‍റ​ണി മു​നി​യ​റ, ജോ​സ് കോ​നാ​ട്ട്, ജി​ജി കെ. ​ഫി​ലി​പ്പ്, ജി​ജോ രാ​ജ​കു​മാ​രി, ധ​ന​ഞ്ജ​ലി എ​ന്നി​വ​ർ ര​ച​ന​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ഡി. ​പ്ര​കാ​ശ്, ടി.​പി. ഗോ​പാ​ല​ൻ, എ​സ്. മ​നോ​ജ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്കു നേ​തൃ​ത്വം ന​ൽ​കി.