ഒ​രു​തു​ള്ളി കു​ടി​വെ​ള്ള​മി​ല്ലാ​തെ പാ​ള​പ്പെ​ട്ടി​ക്കു​ടി
Monday, July 22, 2019 10:33 PM IST
മ​റ​യൂ​ർ: കു​ടി​ക്കാ​ൻ​പോ​ലും ഒ​രു​തു​ള്ളി വെ​ള്ളം കി​ട്ടാ​തെ പാ​ള​പ്പെ​ട്ടി ആ​ദി​വാ​സി​ക്കു​ടി​യി​ലെ ജ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ൽ. ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​നു​ള്ളി​ൽ കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലാ​ണ് കു​ടി സ്ഥി​തി​ചെ​യ്യു​ന്ന​ത്. കു​ടി​വെ​ള്ളം​പോ​ലും കി​ട്ടാ​തെ വ​ന്ന​തോ​ടെ കു​ടി ഉ​പേ​ക്ഷി​ച്ച് കാ​ടി​റ​ങ്ങേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.
കു​ടി​യി​ൽ​നി​ന്നും മൂ​ന്ന​ര കി​ലോ​മീ​റ്റ​ർ അ​ക​ലെ മ​ല​മു​ക​ളി​ൽ ഞാ​വ​ള എ​ന്ന ഭാ​ഗ​ത്തു​നി​ന്നാ​ണ് പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ച് കു​ടി​യി​ൽ വെ​ള്ള​മെ​ത്തി​ച്ചി​രു​ന്ന​ത്. ഈ ​പൈ​പ്പു​ക​ളെ​ല്ലാം ആ​ന​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ലും മ​റ്റും ത​ക​ർ​ന്ന​തി​നാ​ൽ ഇ​പ്പോ​ൾ കു​ടി​വെ​ള്ളം എ​ത്തു​ന്നി​ല്ല. പൈ​പ്പു​ക​ൾ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ളൊ​ന്നും അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചി​ട്ടി​ല്ല.
സ​മീ​പ​ത്തെ ചെ​റു നീ​രു​റ​വ​ക​ളി​ൽ​നി​ന്നും മ​ലി​ന​ജ​ലം ശേ​ഖ​രി​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ കു​ടി​യി​ൽ വ​യ​റി​ള​ക്കം അ​ട​ക്ക​മു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​രു​ന്നു​ണ്ട്. കാ​ന്ത​ല്ലൂ​ർ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ടി.​പി. അ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ സം​ഘം തു​ട​ർ​ച്ച​യാ​യി കു​ടി​യി​ൽ ക്യാ​ന്പ് ന​ട​ത്തു​ന്നു​ണ്ട്.
ആ​ദി​വാ​സി ക്ഷേ​മ​ത്തി​ന്‍റെ പേ​രി​ൽ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ ഇ​വി​ടെ ന​ട​പ്പി​ലാ​ക്കി​യ​താ​യി രേ​ഖ​ക​ളി​ലു​ണ്ട്. എ​ന്നാ​ൽ ക​രാ​റു​കാ​രു​ടെ​യും ഇ​ട​നി​ല​ക്കാ​രു​ടെ​യും ചൂ​ഷ​ണ​വും പ​ദ്ധ​തി നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യും കു​ടി​യി​ലെ കു​ടി​വെ​ള്ളം മു​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. 62 കു​ടും​ബ​ങ്ങ​ളി​ലാ​യി 221 അം​ഗ​ങ്ങ​ളാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. ഞാ​വ​ള​യി​ൽ​നി​ന്നും മ​ല​ന്പാ​ത​ക​ളി​ലൂ​ടെ ആ​കെ​യു​ള്ള മൂ​ന്നു ബൈ​ക്കു​ക​ളി​ൽ കു​ടം കെ​ട്ടി​യാ​ണ് ഇ​പ്പോ​ൾ അ​ൽ​പം കു​ടി​വെ​ള്ള​മെ​ങ്കി​ലും കു​ടി​യി​ൽ യു​വാ​ക്ക​ൾ എ​ത്തി​ക്കു​ന്ന​ത്. മ​റ്റു വാ​ഹ​ന​ങ്ങ​ൾ ഒ​ന്നും ഇ​വി​ടെ എ​ത്തി​ല്ല. കു​ടി​ക്ക് ര​ണ്ടു​കി​ലോ​മീ​റ്റ​ർ താ​ഴെ​യാ​യി പാ​ന്പാ​ർ ഒ​ഴു​കു​ന്നു​ണ്ടെ​ങ്കി​ലും കു​ടി​യി​ൽ കു​ടി​വെ​ള്ളം ചു​മ​ന്നു​പോ​ലും എ​ത്തി​ക്കാ​ൻ ക​ഴി​യു​ക​യി​ല്ല. വ​ന​ത്തെ​മാ​ത്രം ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന​വ​രാ​ണ് വെ​ള്ളം​പോ​ലു​മി​ല്ലാ​തെ ക​ഷ്ട​ത്തി​ലാ​യി​രി​ക്കു​ന്ന​ത്.