ക​ന​ത്ത മ​ഴ​യി​ൽ വ്യാ​പ​ക നാ​ശം; 128 ഹെ​ക്ട​ർ സ്ഥ​ല​ത്തെ കൃ​ഷി ന​ശി​ച്ചു
Monday, July 22, 2019 10:31 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ നി​ർ​ത്താ​തെ തു​ട​രു​ന്ന മ​ഴ​യി​ൽ വ്യാ​പ​ക​മാ​യ കൃ​ഷി നാ​ശം. ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്തേ​റ്റ ക​ന​ത്ത ആ​ഘാ​ത​ത്തി​ൽ നി​ന്നും ഇ​നി​യും ക​ർ​ഷ​ക​ർ ക​ര​ക​യ​റി​യി​ട്ടി​ല്ല.​ഇ​തി​നി​ടെ​യാ​ണ് മ​ഴ ശ​ക്തി​പ്പെ​ട്ട​തോ​ടെ കൃ​ഷി നാ​ശ​വും പ​ല മേ​ഖ​ല​ക​ളി​ലും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. ഈ ​ജൂ​ണ്‍ , ജൂ​ലൈ മാ​സ​ങ്ങ​ളി​ലാ​യു​ണ്ടാ​യ കാ​ല​വ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ഒ​ന്ന​ര​ക്കോ​ടി​യോ​ളം രൂ​പ​യു​ടെ കൃ​ഷി നാ​ശം ഇ​തു വ​രെ ഉ​ണ്ടാ​യ​താ​യാ​ണ് ക​ണ​ക്ക്. മ​ണ്‍​സൂ​ണ്‍ മ​ഴ ആ​രം​ഭി​ച്ച ക​ഴി​ഞ്ഞ ജൂ​ണ്‍ ആ​റു മു​ത​ൽ ഇ​ന്ന​ലെ വ​രെ 128.47 ഹെ​ക്ട​ർ സ്ഥ​ല​ത്തെ കൃ​ഷി ന​ശി​ച്ച​താ​യാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ. 722 ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി നാ​ശം നേ​രി​ട്ടു. വി​വി​ധ വി​ള​ക​ൾ ന​ശി​ച്ച​തു മൂ​ലം ഇ​ന്ന​ലെ വ​രെ 1,42,57,820 രൂ​പ​യു​ടെ ന​ഷ്ടം ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​യി.
ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും കു​ല​ച്ച വാ​ഴ​ക​ൾ 48411 എ​ണ്ണം ഒ​ടി​ഞ്ഞു ന​ശി​ച്ചു. കു​ല​യ്ക്കാ​ത്ത 8870 വാ​ഴ​ക​ളും ന​ശി​ച്ചി​ട്ടു​ണ്ട്. ഏ​ഴ് ഹെ​ക്ട​ർ സ്ഥ​ല​ത്തെ ഏ​ല​ച്ചെ​ടി​ക​ൾ നി​ലം​പൊ​ത്തി. ടാ​പ്പ് ചെ​യ്യു​ന്ന റ​ബ​ർ മ​ര​ങ്ങ​ൾ 2182 എ​ണ്ണ​വും ടാ​പ്പ് ചെ​യ്യാ​ത്ത 568 എ​ണ്ണ​വും കാ​റ്റി​ലും മ​ഴ​യി​ലും ക​ട​പു​ഴ​കി​യും ഒ​ടി​ഞ്ഞും ന​ശി​ച്ചു. കു​രു​മു​ള​കു ചെ​ടി​ക​ൾ 2845 എ​ണ്ണ​മാ​ണ് ത​ക​ർ​ന്ന​ത്. 13 തെ​ങ്ങു​ക​ളും ക​ട​പു​ഴ​കി വീ​ണു. മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ ,വ​ട്ട​വ​ട മേ​ഖ​ല​ക​ളി​ൽ പ​ച്ച​ക്ക​റി​യും ന​ശി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ൾ കൃ​ഷി വ​കു​പ്പ് രേ​ഖ​പ്പെ​ടു​ത്തി വ​രു​ന്ന​തേ​യു​ള്ളു. കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ൽ ഒ​രു ഹെ​ക്ട​ർ കൃ​ഷി ഭൂ​മി ഉ​രു​ൾ​പൊ​ട്ട​ലി​ൽ ന​ശി​ച്ചി​ട്ടു​ണ്ട്.
ക​ഴി​ഞ്ഞ പ്ര​ള​യ കാ​ല​ത്ത് ക​ന​ത്ത മ​ഴ ത​ക​ർ​ത്തെ​റി​ഞ്ഞ​ത് ആ​യി​ര​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക​രു​ടെ സ്വ​പ്ന​ങ്ങ​ളാ​യി​രു​ന്നു. പ്ര​ള​യ​കാ​ല​ത്തു മാ​ത്രം കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​ച്ച​തു മൂ​ലം നൂ​റു​കോ​ടി​യോ​ളം രൂ​പ​യു​ട കൃ​ഷി നാ​ശ​മാ​ണു​ണ്ടാ​യ​ത്. കൃ​ഷി​ക്കാ​രു​ടെ നീ​ണ്ട നാ​ള​ത്തെ അ​ധ്വാ​ന​മാ​ണ് പ്ര​ള​യ​ക്കെ​ടു​തി​ക​ളി​ൽ നാ​മാ​വ​ശേ​ഷ​മാ​യ​ത്. നൂ​റു​ക​ണ​ക്കി​ന് ഹെ​ക്ട​ർ കൃ​ഷി​ഭൂ​മി ഉ​രു​ൾ​പൊ​ട്ട​ലി​ൽ ന​ശി​ച്ചു. ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും ത​ക​ർ​ന്ന​ടി​ഞ്ഞ കൃ​ഷി​യി​ട​ങ്ങ​ൾ കൃ​ഷി​ക്ക് പ​ര്യാ​പ്ത​മാ​ക്ക​ണ​മെ​ങ്കി​ൽ ത​ന്നെ ഏ​റെ അ​ധ്വാ​ന​വും പ​ണ​വും ചെ​ല​വ​ഴി​ക്കേ​ണ്ടി വ​രും. കാ​ല​വ​ർ​ഷം മൂ​ല​മു​ള്ള വി​ള​നാ​ശ​ത്തി​നൊ​പ്പം വി​ല​ത്ത​ക​ർ​ച്ച​യും കൂ​ടി​യാ​യ​തോ​ടെ ജി​ല്ല​യി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ ന​ട്ടെ​ല്ലൊ​ടി​ഞ്ഞി​രു​ന്നു.
ക​ഴി​ഞ്ഞ വ​ർ​ഷം ജി​ല്ല​യി​ൽ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യെ​തു​ട​ർ​ന്ന് അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ന്ന​തും ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​യി മാ​റി​യി​രു​ന്നു. പെ​രി​യാ​റി​ന്‍റെ തീ​ര​മേ​ഖ​ല​ക​ളി​ൽ ഉ​ൾ​പ്പെ​ടെ കൃ​ഷി ചെ​യ്തി​രു​ന്ന ഒ​ട്ടേ​റെ വി​ള​ക​ളാ​ണ് ഡാ​മു​ക​ൾ തു​റ​ന്ന​തി​നെ തു​ട​ർ​ന്നു​ള്ള വെ​ള്ള​പ്പാ​ച്ചി​ലി​ൽ നാ​മാ​വ​ശേ​ഷ​മാ​യ​ത്. പ​ല​പ്പോ​ഴും തീ​ര​മേ​ഖ​ല​ക​ളി​ൽ ക​പ്പ​യും വാ​ഴ​യും പോ​ലെ​യു​ള്ള ത​ന്നാ​ണ്ടു വി​ള​ക​ൾ കൃ​ഷി ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്ക് കാ​ല​വ​ർ​ഷം പ​ല​പ്പോ​ഴും പ്ര​ഹ​ര​മേ​ൽ​പ്പി​ക്കാ​റു​ണ്ട്. ഇ​ത്ത​വ​ണ​യും പ​ല ഡൈ​വേ​ർ​ഷ​ൻ ഡാ​മു​ക​ളു​ടെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ കൃ​ഷി ചെ​യ്തി​രു​ന്ന വി​ള​ക​ൾ കാ​ല​വ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ന​ശി​ച്ചി​ട്ടു​ണ്ട്.