പ്രാണിജന്യ രോഗനിയന്ത്രണം; അ​വ​ലോ​ക​ന​യോ​ഗം ന​ട​ത്തി
Sunday, July 21, 2019 10:24 PM IST
തൊ​ടു​പു​ഴ: പ്രാ​ണി​ജ​ന്യ രോ​ഗ​നി​യ​ന്ത്ര​ണ​പ​രി​പാ​ടി​യു​ടെ ജി​ല്ലാ ത​ല അ​വ​ലോ​ക​ന​യോ​ഗം വെ​ക്ട​ർ ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റി​ൽ ന​ട​ത്തി. ജി​ല്ല​യി​ൽ പ്രാ​ണി​ജ​ന്യ രോ​ഗ​ങ്ങ​ൾ കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീക​രി​ച്ചു പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കു​ന്ന​തി​ന് യോ​ഗം തീ​രു​മാ​നി​ച്ചു.
കൊ​തു​കു​ക​ളു​ടെ പ്ര​ജ​ന​ന ആ​വാ​സ ശീ​ല​ങ്ങ​ളി​ൽ മാ​റ്റം വ​ന്നി​ട്ടു​ള്ള​താ​യും വി​ല​യി​രു​ത്തി. വീ​ടി​നു പു​റ​ത്തു​ള്ള വെ​ള്ള​ക്കെ​ട്ടു​ക​ളെ​ക്കാ​ൾ പൂ​ച്ച​ട്ടി, ഫ്രി​ഡ്ജ്, ഈ​ർ​പ്പം കൂ​ടു​ത​ൽ ഉ​ള്ള സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​വ ഇ​പ്പോ​ൾ കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന​ത്.
ഡെ​ങ്കി​പ്പ​നി കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള വ​ണ്ണ​പ്പു​റം, കു​മ​ളി ,ആ​ല​ക്കോ​ട്, ഉ​ടു​ന്പ​ന്നൂ​ർ ,ക​രി​മ​ണ്ണൂ​ർ ,മ​രി​യാ​പു​രം, കോ​ടി​ക്കു​ളം , മ​ണ​ക്കാ​ട് ,വാ​ത്തി​ക്കു​ടി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ജി​ല്ലാ വെ​ക്ട​ർ ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റ് പ്ര​ത്യേ​ക ശ്ര​ദ്ധ പ​തി​പ്പി​ക്കു​ന്ന​ത്. ക​രി​ന്പ​നി​ക്ക് കാ​ര​ണ​മാ​കു​ന്ന മ​ണ​ലീ​ച്ച, കാ​സി​നോ ഫോ​റെ​സ്റ്റ് ഡി​സീ​സി​ന് കാ​ര​ണ​മാ​കു​ന്ന ചെ​ള്ള് എ​ന്നി​വ​യു​ടെ സാ​ന്നി​ധ്യ​വും പ​രി​ശോ​ധി​ക്കും. യോ​ഗ​ത്തി​ൽ ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ .​പി.​കെ.​ സു​ഷമ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ലേ​റി​യ ഓ​ഫീ​സ​ർ സി.​ജെ.​ജെ​യിം​സ്, ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് കെ.​എ​ൻ.​വി​നോ​ദ്. കെ.​എ​ൻ. ജ​യ​പ്ര​കാ​ശ്, ഹെ​ൽ​ത്ത്സൂ​പ്പ​ർ വൈ​സ​ർ എം.​എം.​സോ​മി അ​സി​സ്റ്റ​ന്‍റ് എ​ന്‍റ​മോ​ള​ജി​സ്റ്റ് എ​സ്. സ​ന്തോ​ഷ് .മ​ലേ​റി​യ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി.​ജി. സു​രേ​ഷ് കു​മാ​ർ , സു​നി​ൽ കു​മാ​ർ എം.​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.