വി​ധി​യോ​ട് പൊ​രു​തി രോ​ഗി​ക​ളാ​യ മൂ​ന്നു മ​ക്ക​ളു​മാ​യി ഒ​ര​മ്മ
Sunday, July 21, 2019 10:24 PM IST
തൊ​ടു​പു​ഴ: കാ​ല​വ​ർ​ഷം ക​രു​ത്ത​റി​യി​ച്ച​തോ​ടെ രോ​ഗി​ക​ളും ഭി​ന്ന​ശേ​ഷി​ക്കാ​രു​മാ​യ മൂ​ന്നു കു​ട്ടി​ക​ളു​മാ​യി താ​ത്ക്കാ​ലി​ക ഒ​റ്റ​മു​റി ഷെ​ഡി​ൽ വി​ധി​യോ​ട് പൊ​രു​തു​ക​യാ​ണ് പൂ​മാ​ല തെ​ങ്ങും​പ​ള്ളി​ക്കു​ന്നേ​ൽ ലീ​ലാ​മ്മ. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന ഇ​വ​ർ ഇ​പ്പോ​ൾ ദു​രി​ത​ക്ക​ട​ലി​നു ന​ടു​വി​ലാ​ണ്.
കാ​ൻ​സ​ർ രോ​ഗം ബാ​ധി​ച്ച് ഭ​ർ​ത്താ​വ് അ​നി​രു​ദ്ധ​ൻ മ​രി​ച്ച​തോ​ടെ​യാ​ണ് ലീ​ലാ​മ്മ​യു​ടെ ജീ​വി​തം ദു​രി​ത​ത്തി​ലാ​യ​ത്. ആ​കെ​യു​ള്ള പ​ട്ട​യ​മി​ല്ലാ​ത്ത 10 സെ​ന്‍റ് ഭൂ​മി​യി​ലു​ണ്ടാ​യി​രു​ന്ന വീ​ട് ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് ത​ക​ർ​ന്ന​തോ​ടെ ത​നി​യെ സ്വ​ന്തം കാ​ര്യം പോ​ലും ചെ​യ്യാ​ൻ ക​ഴി​യാ​ത്ത ര​ണ്ടു പെ​ണ്‍​മ​ക്ക​ളു​ൾ​പ്പെ​ടെ മൂ​ന്നു കു​ട്ടി​ക​ളു​മാ​യി താ​ത്ക്കാ​ലി​ക​മാ​യു​ണ്ടാ​ക്കി​യ ഷെ​ഡി​ലാ​ണ് ഈ ​കു​ടും​ബം അ​ന്തി​യു​റ​ങ്ങു​ന്ന​ത്.
കൂ​ലി​പ്പ​ണി​യെ​ടു​ത്ത് കു​ടും​ബം പു​ല​ർ​ത്തി​യി​രു​ന്ന ഭ​ർ​ത്താ​വ് അ​നി​രു​ദ്ധ​നു കാ​ൻ​സ​ർ ബാ​ധി​ച്ച​തോ​ടെ ഇ​വ​രു​ടെ ജീ​വി​ത​ത്തി​ൽ ഇ​രു​ൾ മൂ​ടി. ആ​ർ​സി​സി​യി​ൽ ഉ​ൾ​പ്പെ​ടെ ചി​കി​ൽ​സ ന​ട​ത്തി​യെ​ങ്കി​ലും മൂ​ന്ന​ര വ​ർ​ഷം മു​ൻ​പ് അ​നി​രു​ദ്ധ​ൻ മ​രി​ച്ച​തോ​ടെ ലീ​ലാ​മ്മ​യു​ടെ ജീ​വി​തം പൂ​ർ​ണ​മാ​യും ദു​രി​ത​മാ​യി. മ​ക്ക​ൾ മൂ​ന്നു പേ​ർ​ക്കു​മു​ള്ള തീ​രാ രോ​ഗ​ങ്ങ​ളും ഇ​വ​ർ​ക്കാ​യി അ​ട​ച്ചു​റ​പ്പു​ള്ള വീ​ടി​ല്ലാ​ത്ത​തു​മാ​ണ് ഈ ​വീ​ട്ട​മ്മ​യെ അ​ല​ട്ടു​ന്ന​ത്. മൂ​ത്ത മ​ക​ന് 30 വ​യ​സു​ണ്ടെ​ങ്കി​ലും മാ​ന​സി​ക വൈ​ക​ല്യ​ത്തോ​ടൊ​പ്പം കേ​ൾ​വി​ശ​ക്തി​യി​ല്ലാ​ത്ത​യാ​ളു​മാ​ണ്.
26 വ​യ​സു​ള്ള ര​ണ്ടാ​മ​ത്തെ മ​ക​ൾ​ക്കും ഇ​തേ അ​വ​സ്ഥ​യാ​ണ്. തീ​ക്കോ​യി​യി​ലെ സ്പെ​ഷ​ൽ സ്കൂ​ളി​ലാ​ണ് ഈ ​പെ​ണ്‍​കു​ട്ടി ക​ഴി​യു​ന്ന​ത്. ഇ​ള​യ മ​ക​ൾ സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത കു​ട്ടി​യാ​ണ്. ന​ന്നാ​യി പ​ഠി​ച്ചി​രു​ന്നു ഈ ​പെ​ണ്‍​കു​ട്ടി​യും പി​താ​വി​ന്‍റെ മ​ര​ണ​ശേ​ഷം മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ചു തു​ട​ങ്ങി. മൂ​ന്നു കു​ട്ടി​ക​ൾ​ക്കും അ​പ​സ്മാ​ര ബാ​ധ​യും പ​തി​വാ​യി ഉ​ണ്ടാ​കാ​റു​ണ്ട്.
പ്ര​ള​യ​ത്തി​ൽ വീ​ടു ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് പു​തി​യ വീ​ടു നി​ർ​മി​ക്കു​ന്ന​തി​നാ​യി ലീ​ലാ​മ്മ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 1.25 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തു​പ​യോ​ഗി​ച്ച് വീ​ടി​ന്‍റെ അ​ടി​ത്ത​റ കെ​ട്ടി. എ​ന്നാ​ൽ പി​ന്നീ​ട് പ​ണ​മൊ​ന്നും ല​ഭി​ച്ചി​ല്ല. പ​ട്ട​യ​മി​ല്ലാ​ത്ത സെ​റ്റി​ൽ​മെ​ന്‍റ് സ്ഥ​ല​മാ​യ​തി​നാ​ൽ നി​ർ​മാ​ണ​ത്തി​നു പ​ണം അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​മു​ൾ​പ്പെ​ടെ​യു​ള്ള അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ൾ. ത​ന്‍റെ ദ​യ​നീ​യാ​വ​സ്ഥ കാ​ണി​ച്ച് ഇ​വ​ർ ക​യ​റി​യി​റ​ങ്ങാ​ത്ത സ്ഥ​ല​ങ്ങ​ളു​മി​ല്ല. എ​ന്നാ​ൽ അ​ധി​കാ​ര​കേ​ന്ദ്ര​ങ്ങ​ളു​ടെ ക​ണ്ണു​ക​ൾ തു​റ​ന്നി​ല്ല. അ​ടു​ത്തു​ള്ള വീ​ടു​ക​ളി​ൽ വ​ല്ല​പ്പോ​ഴും ല​ഭി​ക്കു​ന്ന കൂ​ലി​പ്പ​ണി​യി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വ​രു​മാ​ന​മാ​ണ് ലീ​ലാ​മ്മ​യു​ടെ​യും മ​ക്ക​ളു​ടെ​യും ഏ​ക ജീ​വി​ത മാ​ർ​ഗം.
നാ​ട്ടു​കാ​രും മ​റ്റും സ​ഹാ​യി​ക്കാ​റു​ണ്ട്. മ​ക്ക​ൾ​ക്ക് മ​രു​ന്നി​നു മാ​ത്ര​മാ​യി ആ​യി​ര​ക്ക​ണ​ക്കി​നു രൂ​പ ചെ​ല​വാ​കും. ഇ​വ​രെ സം​ര​ക്ഷി​ക്കേ​ണ്ട​തി​നാ​ൽ പ​ല​പ്പോ​ഴും ലീ​ലാ​മ്മ​യ്ക്കു പ​ണി​ക്കു പോ​കാ​നും ക​ഴി​യു​ന്നി​ല്ല. ഇ​തി​നി​ടെ മു​ന്നോ​ട്ടു​ള്ള ഭാ​വി മ​ക്ക​ളെ കൂ​ടു​ത​ൽ മാ​ന​സി​ക വ്യ​ഥ​യി​ലേ​ക്കും ത​ള്ളി വി​ടു​ന്നു​ണ്ട്. മ​ക്ക​ളു​മാ​യി അ​ന്തി​യു​റ​ങ്ങാ​ൻ അ​ട​ച്ചു​റ​പ്പു​ള്ള ഒ​രു വീ​ടും ഇ​വ​രെ പ​ട്ടി​ണി​ക്കി​ടാ​തെ ക​ഴി​യാ​നു​ള്ള മാ​ർ​ഗ​വു​മാ​ണ് ലീ​ലാ​മ്മ​യു​ടെ സ്വ​പ്നം.​
ഇ​തി​നാ​യി ഇ​നി സു​മ​ന​സു​ള്ള​വ​ർ ക​നി​യ​ണ​മെ​ന്നാ​ണ് ഈ ​വീ​ട്ട​മ്മ​യു​ടെ അ​ഭ്യ​ർ​ഥ​ന. ഫോ​ണ്‍:9526401506