കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​ന്പ്
Thursday, July 18, 2019 10:55 PM IST
തൊ​ടു​പു​ഴ:​ത്രി​ത​ല പ​ഞ്ചാ​യ​ത്ത്,നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ​ക്കാ​യി കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ഷ​ൻ-2020 നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​ന്പ് തൊ​ടു​പു​ഴ ഇ​ട​വെ​ട്ടി മാ​ർ​ത്തോ​മാ ഗേ​റ്റി​ൽ 20നും 21​നു​മാ​യി ന​ട​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
20നു ​രാ​വി​ലെ 10.30നു ​മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​മു​ര​ളീ​ധ​ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. 12.15നു ​ച​രി​ത്ര അ​വ​താ​ര​ക​ൻ വി.​കെ.​എ​ൻ.​പ​ണി​ക്ക​ർ ക്ലാ​സ് ന​യി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യും നാ​ലി​നു ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യും ക്യാ​ന്പി​ൽ പ്ര​സം​ഗി​ക്കും. 21നു ​രാ​വി​ലെ ഒ​ന്പ​തി​നു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ക്യാ​ന്പി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഭൂ​രി​പ​ക്ഷം ക​ര​സ്ഥ​മാ​ക്കാ​ൻ സ​ഹാ​യി​ച്ച ബൂ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ​ക്ക് അ​ദ്ദേ​ഹം മെ​മന്‍റോ സ​മ്മാ​നി​ക്കും. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. 11നു ​സ​മ​കാ​ലി​ക ദേ​ശീ​യ​സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​സ​ക്തി എ​ന്ന വി​ഷ​യ​ത്തി​ൽ എ. ജ​യ​ശ​ങ്ക​ർ പ്ര​സം​ഗി​ക്കും. 3.30നു ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ർ വ​രെ​യു​ള്ള 350-ാളം ​പേ​ർ പ​ങ്കെ​ടു​ക്കും.
പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​സ്.​അ​ശോ​ക​ൻ, മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​യി തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.