വാ​ഹ​നാ​പ​ക​ട​ത്തി​ൽ വൈ​ദി​ക​ന് പ​രി​ക്ക്
Thursday, July 18, 2019 10:53 PM IST
ചെ​റു​തോ​ണി: ക​രി​ന്പ​നു​സ​മീ​പം സ്വ​കാ​ര്യബ​സും ബൊ​ലേ​റോ ജീപ്പും കൂ​ട്ടി​യി​ടി​ച്ച് ഇ​ടു​ക്കി രൂ​പ​ത പ്രൊ​ക്കു​റേ​റ്റ​ർ ഫാ. ​ജോ​സ​ഫ് ത​ച്ചു​കു​ന്നേ​ലി(50)നു ​പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​നാ​ണു സം​ഭ​വം. വാ​ഴ​ത്തോ​പ്പി​ൽ​നി​ന്നു ക​രി​ന്പ​നിലെ ബി​ഷ​പ്സ് ഹൗ​സി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ഫാ. ​ജോ​സ​ഫ് ത​ച്ചു​കു​ന്നേ​ൽ.
വ​ണ്ണ​പ്പു​റ​ത്തു​നി​ന്നു ക​ട്ട​പ്പ​ന​യ്ക്കു വ​രി​ക​യാ​യി​രു​ന്നു ബ​സ്. അ​പ​ക​ട​ത്തി​ൽ നി​സാ​ര പ​രി​ക്കേ​റ്റ ഫാ. ​ത​ച്ചു​കു​ന്നേ​ലി​നെ ഇ​ടു​ക്കി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​റി​ഗേ​ഷ​ൻ ജീ​വ​ന​ക്കാ​രെ
ഗേ​റ്റി​നു​ള്ളി​ൽ പൂ​ട്ടി​യി​ട്ടു

മ​റ​യൂ​ർ: മ​റ​യൂ​രി​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ജ​ല​സേ​ച​ന​ത്തി​ന് വെ​ള്ള​മെ​ത്തു​ന്ന ത​ല​യാ​ർ ഇ​ട​തു ക​നാ​ലി​ലെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ​ത് പ​രി​ശോ​ധി​ക്കാ​നെ​ത്തി​യ ഇ​റി​ഗേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ല ഉ​ട​മ ഗേ​റ്റി​നു​ള്ളി​ൽ പൂ​ട്ടി​യ​താ​യി ആ​രോ​പ​ണം. ഇ​ന്ന​ലെ രാ​വി​ലെ 11-ഓ​ടെ​യാ​ണ് സം​ഭ​വം. മ​റ​യൂ​ർ പു​ളി​ക്ക​ര​വ​യ​ലി​ലെ തോ​ട്ടം ഉ​ട​മ​യാ​ണ് ജ​ല​സേ​ച​ന ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​രു​ണ്‍, ജോ​സ് എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള ആ​റം​ഗ സം​ഘ​ത്തി​നെ ത​ട​ഞ്ഞു​വ​ച്ച​ത്. പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് മ​റ​യൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​ആ​ർ. ജ​ഗ​ദീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മെ​ത്തി ഒ​രു​മ​ണി​ക്കൂ​റി​നു ശേ​ഷ​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ മോ​ചി​പ്പി​ച്ച​ത്.