ര​വീ​ന്ദ്ര​ൻ പ​ട്ട​യ​ങ്ങ​ൾ സാ​ധൂ​ക​രി​ക്കാ​നു​ള്ള നീ​ക്കം വ​ൻ​കി​ട കൈ​യേ​റ്റ​ക്കാ​രെ സം​ര​ക്ഷി​ക്കാ​നെ​ന്ന്
Thursday, July 18, 2019 10:53 PM IST
മൂ​ന്നാ​ർ: ര​വീ​ന്ദ്ര​ൻ പ​ട്ട​യ​ങ്ങ​ൾ സാ​ധൂ​ക​രി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്കം വ​ൻ​കി​ട കൈ​യേ​റ്റ​ക്കാ​രെ സം​ര​ക്ഷി​ക്കാ​നാ​ണെ​ന്ന് ആ​ക്ഷേ​പം. ഭൂ​ര​ഹി​ത​രും കാ​ല​ങ്ങ​ളാ​യി മൂ​ന്നാ​റി​ൽ താ​മ​സി​ക്കു​ന്ന​വ​രു​മാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ കൈ​വ​ശ​ഭൂ​മി​ക്ക് പ​ട്ട​യം ല​ഭി​ക്കു​വാ​ൻ കാ​ല​താ​മ​സം നേ​രി​ടു​ന്പോ​ഴാ​ണ് ര​വീ​ന്ദ്ര​ൻ പ​ട്ട​യ​ങ്ങ​ൾ സാ​ധൂക​രി​ക്കു​വാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്ന​ത്.
1998 - 2000 കാ​ല​ഘ​ട്ട​ത്തി​ൽ ദേ​വി​കു​ളം ഡെ​പ്യൂ​ട്ടി ക​ള​ക്ട​റാ​യി​രു​ന്ന ര​വീ​ന്ദ്ര​ൻ ന​ൽ​കി​യ പ​ട്ട​യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് വി​വാ​ദ​ങ്ങ​ൾ ഉ​ള്ള​താ​ണ്. ഡെ​പ്യൂ​ട്ടി ക​ള​ക്ട​റാ​യി​രി​ക്കെ ഒ​ന്പ​തു വി​ല്ലേ​ജു​ക​ളി​ലാ​യി 530 പ​ട്ട​യ​ങ്ങ​ളാ​ണ് വി​ത​ര​ണം​ചെ​യ്ത​ത്. അ​ന്നു​മു​ത​ൽ ഈ ​പ​ട്ട​യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള സാ​ധു​ത ച​ർ​ച്ചാ​വി​ഷ​യ​മാ​ണ്. 1971-ലെ ​ക​ണ്ണ​ൻ ദേ​വ​ൻ മ​ല​നി​ര​ക​ൾ വീ​ണ്ടെ​ടു​ക്ക​ൽ നി​യ​മ​പ്ര​കാ​രം കെ​ഡി​എ​ച്ച് വി​ല്ലേ​ജി​ൽ പ​ട്ട​യം ന​ൽ​കാ​നു​ള്ള അ​ധി​കാ​രം ജി​ല്ലാ​ക​ള​ക്ട​ർ​ക്കു മാ​ത്ര​മാ​ണ്. എ​ന്നാ​ൽ ജി​ല്ലാ​ക​ള​ക്ട​ർ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത​നു​സ​രി​ച്ചാ​ണ് പ​ട്ട​യ​ങ്ങ​ൾ ന​ൽ​കി​യ​തെ​ന്നാ​ണ് ര​വീ​ന്ദ്ര​ന്‍റെ വാ​ദം.
കെ​ഡി​എ​ച്ച് വി​ല്ലേ​ജി​ൽ 127-ഉം ​ദേ​വി​കു​ളം താ​ലൂ​ക്കി​ൽ 530 പ​ട്ട​യ​ങ്ങ​ളു​മാ​ണ് ന​ൽ​കി​യ​ത്. ഈ ​പ​ട്ട​യ​ങ്ങ​ളി​ൽ വ​ൻ​കി​ട റി​സോ​ർ​ട്ടു​ക​ൾ ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്. മൂ​ന്നാ​റി​ലെ സി​പി​എം, സി​പി​ഐ ഓ​ഫീ​സു​ക​ളും നി​ല​നി​ൽ​ക്കു​ന്ന​ത് ഈ ​പ​ട്ട​യ​ങ്ങ​ളു​ടെ ബ​ല​ത്തി​ലാ​ണ്.
വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ മു​ഖ്യ​മ​ന്ത്രി ആ​യി​രി​ക്കെ മൂ​ന്നാ​റി​ലെ അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ൾ​ക്കെ​തി​രേ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളോ​ടെ​യാ​ണ് ര​വീ​ന്ദ്ര​ൻ പ​ട്ട​യ​ങ്ങ​ളു​ടെ സാ​ധു​ത ചോ​ദ്യം​ചെ​യ്യ​പ്പെ​ട്ട​ത്.
ഈ ​പ​ട്ട​യ​ങ്ങ​ളു​ടെ സാ​ധു​ത​യെ​ക്കു​റി​ച്ച് സ​ർ​ക്കാ​ർ നി​യോ​ഗി​ക്കു​ന്ന പ്ര​ത്യേ​ക സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​ത്. കു​റ്റി​യാ​ർ​വാ​ലി​യി​ൽ ഭൂ​ര​ഹി​ത​ർ​ക്കാ​യി സ​ർ​ക്കാ​ർ നീ​ക്കി​വ​ച്ചി​ട്ടു​ള്ള സ്ഥ​ല​ത്ത് പ​ട്ട​യ​ങ്ങ​ൾ ന​ൽ​കാ​നു​ള്ള വ്യ​ക്തി​ക​ളു​ടെ രേ​ഖ​ക​ളും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.