നാ​ല്പ​തേ​ക്ക​റി​ൽ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; ത​ല​നാ​രി​ഴ​യ്ക്ക് ദു​ര​ന്തം ഒ​ഴി​വാ​യി
Thursday, July 18, 2019 10:53 PM IST
വ​ണ്ണ​പ്പു​റം: ആ​ല​പ്പു​ഴ - മ​ധു​ര സം​സ്ഥാ​ന​പാ​ത​യി​ൽ വീ​ണ്ടും ബ​സ് അ​പ​ക​ടം. ചേ​ല​ച്ചു​വ​ട്ടി​ൽ നി​ന്ന് വ​ണ്ണ​പ്പു​റ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സും തൊ​ടു​പു​ഴ​യി​ൽ നി​ന്ന് ചേ​ല​ച്ചു​വ​ടി​ന് പോ​വു​ക​യാ​യി​രു​ന്ന കെ ​എ​സ്ആ​ർ​ടി​സി ബ​സും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. നാ​ല്പ​തേ​ക്ക​ർ വാ​ട്ട​ർ ടാ​ങ്കി​ന് സ​മീ​പ​മു​ള്ള വ​ള​വി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. മ​ണ്‍​തി​ട്ട​യി​ലി​ടി​ച്ച് ബ​സ് നി​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​ർ​ക്കാ​ർ​ക്കും പ​രി​ക്കേ​റ്റി​ല്ല. കു​ത്തി​റ​ക്ക​വും കൊ​ടും വ​ള​വു​മാ​ണ് ഈ ​മേ​ഖ​ല​യി​ൽ അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​ത്. സൂ​ച​നാ ബോ​ർ​ഡു​ക​ളോ ദി​ശാ ബോ​ർ​ഡു​ക​ളോ നി​ല​വി​ലി​ല്ലാ​ത്ത​തും അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​ന്നു. ഈ ​റൂ​ട്ടി​ൽ പ​ല​സ്ഥ​ല​ങ്ങ​ളി​ലും റോ​ഡി​ന് സം​ര​ക്ഷ​ണ​ഭി​ത്തി​ക​ളി​ല്ല.

എ​തി​ർ​ദി​ശ​യി​ൽ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​ര​സ്പ​രം കാ​ണാ​ൻ സാ​ധി​ക്കാ​ത്ത​തും അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​ന്നു. റോ​ഡി​ന് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പി​ഡ​ബ്ല്യു​ഡി​ക്ക് നി​വേ​ത​നം ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല.